ട്രാ​ക്ക്; പദ്ധതി കൊ​ട്ടാ​ര​ക്ക​രയിലും രൂപീകരിച്ചു
Friday, January 15, 2021 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ട്രാ​ക്ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടാ​സ്ക് ഫോ​ഴ്‌​സ്, വോ​ള​ന്‍റി​യേ​ഴ്‌​സ് ടീം ​എ​ന്നി​വ രൂ​പീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ലെ രൂ​പീ​ക​ര​ണം ന​ട​ന്നു.
മു​പ്പ​തു​പേ​ര​ട​ങ്ങു​ന്ന ര​ണ്ട് പ്ലാ​റ്റൂ​ണു​ക​ളു​ടെ പ​രി​ശീ​ല​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ഥ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി ഏ​തു ദു​ര​ന്ത​ങ്ങ​ളെ​യും നേ​രി​ടാ​ൻ പ​ര്യാ​പ്ത​രാ​ക്കും. ആർടിഒ.​റ്റി.​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രാ​ക്ക് രൂ​പീ​ക​ര​ണം ന​ട​ന്ന​ത്.

പ​രി​ശീ​ല​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റി​ട്ട​.ആ​ർടി​ഒ യും ​ട്രാ​ക്ക് ചീ​ഫ് അ​ഡ്വൈ​സ​റു​മാ​യ ആ​ർ. തു​ള​സി​ധ​ര​ൻ​പി​ള്ള നി​ർ​വഹി​ച്ചു. ​ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് റി​ട്ട​.് ആ​ർ ടി ​ഒ സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ഓ​ല​യി​ൽ, എം ​വി ഐ ​സ​ന്തോ​ഷ്‌, എ​ക്സി​ക്യൂ​ട്ടീ​വ്അം​ഗ​ങ്ങ​ളാ​യ എം ​വി ഐ ​ബി​നു ജോ​ർ​ജ്, ഷി​ബു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

എം ​വി ഐ ​സ​ന്തോ​ഷി​ന് കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യു​ടെ കോ​ർ​ഡി​നേ​ഷ​ൻ എ​ൻ​ഫോ​ഴ്‌​സ്മെന്‍റ് ആ​ർ ടി ​ഒ ഡി ​മ​ഹേ​ഷ്‌ ന​ൽ​കി. ട്രാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റും ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ആ​തു​ര​ദാ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. ശ​ര​ത് ച​ന്ദ്ര​ൻ, ട്രാ​ക്ക് ട്ര​ഷ​റ​ർ ബി​നു​മോ​ൻ, ന​ഴ്സ് മു​കേ​ഷ് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.