കു​ടും​ബ​ശ്രീ​യെ രാ​ഷ്ട്രീ​യ ച​ട്ടു​ക​മാ​ക്കി മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല: ബിജെപി
Friday, January 15, 2021 11:50 PM IST
ചാ​ത്ത​ന്നൂ​ർ:​ കു​ടും​ബ​ശ്രീയെ ​ഇ​ട​തു​പ​ക്ഷ​ത്തിന്‍റെ ച​ട്ടു​ക​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി .കു​ടും​ബ​ശ്രീ ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​ണെ​ന്ന മി​ഥ്യാ ധാ​ര​ണ​യാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​ല സിഡിഎ​സ്അം​ഗ​ങ്ങ​ൾ​ക്ക് ഉ​ള്ള​തെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.
അ​ത്ത​രം ചി​ന്താ​ഗ​തി​യി​ൽ നി​ന്നാ​ണ് കു​ടും​ബ​ശ്രീ യൂ​ണി​റ്റുക​ളു​ടെ ര​ക്ഷാ​ധി​കാ​രി​ക​ൾ ആ​യി​ട്ടു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ കു​ടും​ബ ശ്രീ ​പൊ​തു​സ​ഭ​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന തി​ട്ടൂ​രം ശ​ബ്ദ സ​ന്ദേ​ശ​മാ​യി പു​റ​ത്ത് വ​ന്ന​ത്.

കു​ടും​ബശ്രീ​യെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​ത്ത​രം​അ​ന്ധ​മാ​യ രാ​ഷ്ട്രീ​യ വി​രോ​ധം മൂ​ല​മാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ഗു​ണം ല​ഭി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധി​തി​യാ​യ ജീ​വ​ൻ ദീ​പം പ​ദ്ധി​തി പോ​ലും അ​ട്ടി​മ​റി​ക്കാ​ൻ സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ണും, സി ​ഡി എ​സ് അം​ഗ​ങ്ങ​ളും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.
സി ​ഡി എ​സ് യേ​ഗ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്ന വ​സ്തു​ത അ​വ​ഗ​ണി​ച്ച് കൊ​ണ്ട് കു​ടും​ബ​ശ്രീ യ്ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ സാ​ധി​ക്കി​ല്ല.
അ​തു​കൊ​ണ്ട് ത​ന്നെ ജീ​വ​ൻ ദീ​പം പ​ദ്ധി​തി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് പൂ​ർ​ണമാ​യും ന​ട​പ്പാ​ക്കു​ക​യും , കു​ടും​ബ ശ്രീ​യു​ടെ കീ​ഴി​ൽ ന​ട​ന്നി​ട്ടു​ള്ള ക​രാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പു​ന: പ​രി​ശോ​ധി​ക്കു​ക​യും വേ​ണ​മെ​ന്നും ബി​ജെ​പി ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റ് ഇ​ളം​കു​ളം ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​പ്ര​തി​നി​ധി​ക​ളെ കു​ടും​ബ​ശ്രീ​യു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന സി ​പി ഐ ​ക്കാ​രി​യും മു​ൻ ജ​ന​പ്ര​തി​നി​ധി​യു​മാ​യ സി ​ഡി എ​സ് അം​ഗ​ത്തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശ​ത്തോ​ട് ബി ​ജെ പി ​നേ​രി​ട്ട് പ്ര​തി​ക​രി​ച്ച​തോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ രാ​ഷ്ടീ​യ പോ​രാ​ട്ട​ത്തി​ന് കൂ​ടി തു​ട​ക്ക​മാ​യി .കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളെ താ​ക്കീ​ത് ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ പ്ര​സ്താ​വ​ന​യും വി​വാ​ദ​മാ​യി​രി​ക്ക​യാ​ണ്.സി ​പി ഐ ​ക്കാ​രാ​യ സി ​ഡി എ​സ് അം​ഗ​ത്തി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശ​വും സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ പ്ര​സ്താ​വ​ന​യും സി ​പി എമ്മിന് ദ​ഹി​ച്ചി​ട്ടി​ല്ല.

സി ​ഡി എ​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യ സി ​പി എം ​പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ​ക്ഷേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.​ബി ജെ ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലേ​റ്റ പ​രാ​ജ​യ​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ സി ​പി എം ​ശ്ര​മി​ക്കു​മ്പോ​ൾ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ ഇ​തി​ന് തു​ര​ങ്കം വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​യാ​ണ് സി ​പി എം ​ഇ​തി​നെ കാ​ണു​ന്ന​ത്.​

കു​ടും​ബ​ശ്രീ​യു​ടെ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൻ്റെ ചു​മ​ത​ല​യു​ള്ള സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി​ഷ​യം പാ​ർ​ട്ടി​യി​ൽ അ​വ​ത​രി​പ്പി​ക്കും.ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യു​മാ​യു​ള്ള ഇ​ട​ച്ചി​ലി​ൽ ബി​ജെ​പി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​നി രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​യി മാ​റും. ഇ​ട​തു മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യും.​ജ​ന​പ്ര​തി​നി​ധി​ക​ളെ അ​വ​ഗ​ണി​ക്കാ​നും അ​ക​റ്റി നി​ർ​ത്താ​നു​മു​ള്ള നീ​ക്ക​ത്തെ സി ​പി എം ​എ​തി​ർ​ക്കു​ക ത​ന്നെ ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. ഇ​ട​തു മു​ന്ന​ണി​യി​ൽ ഒ​റ്റ​പ്പെ​ട്ടാ​ൽ സി ​പി ഐ​യ്ക്ക് ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.