കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർക്ക് മർദനം; പലയിടത്തും സംഘർഷം
Saturday, January 16, 2021 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ എം​എ​ല്‍​എ യു​ടെ പി​എ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ​യും പ​ല​യി​ട​ത്തും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.
പ​ത്ത​നാ​പു​ര​ത്ത് ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. കോ​ക്കാ​ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.
കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ട്ടി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്തു. നാ​ളെ പ​ത്ത​നാ​പു​ര​ത്തെ എം​എ​ല്‍​എ യു​ടെ വ​സ​തി​യി​ലേ​ക്ക് യു​ത്ത് കൊ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.