അ​ഞ്ച​ലി​ല്‍ പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പി​താ​വ് ഒ​ളി​വി​ല്‍
Monday, January 18, 2021 11:02 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ പ​ത്തു​വ​യ​സു​കാ​രി മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ​തി​രെ പോ​ലീ​സ് പോ​ക്സോ നി​യ​മം ചു​മ​ത്തി കേ​സെ​ടു​ത്തു. മാ​താ​വ് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ മാ​സ​ങ്ങ​ളാ​യി മ​ക​ളെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
പീ​ഡ​നം സ​ഹി​ക്കാ​ത​ായ​ത്തോ​ടെ മ​ക​ള്‍ ഇ​ക്കാ​ര്യം മാ​ത​ാവി​നോ​ട് തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ മാ​താ​വ് അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യെ തു​ട​ര്‍​ന്ന്‍ പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് പി​താ​വി​നെ​തി​രെ പോ​ക്സോ, ബ​ലാ​ത്സം​ഗം അ​ട​ക്കം കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

മ​ന്ത്രി പ​ങ്കെ​ടു​ത്ത ജ​ന​താ​ദ​ൾ (എ​സ്)
യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം, അ​റ​സ്റ്റ്

കൊ​ട്ടാ​ര​ക്ക​ര : ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കൃ​ഷ്‌​ണ​കു​ട്ടി പ​ങ്കെ​ടു​ത്ത ജ​ന​താ​ദ​ൾ (എ​സ്) ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം . ക​ടു​ത്ത വി​ഭാ​ഗീ​യ​ത സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി എ​ത്തു​ന്ന​തി​നു മു​ന്നേ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ജു​ദീ​ൻ ഉ​ൾ​പ്പ​ടെ ജി​ല്ലാ നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​നെ ത​ൽസ്ഥാ​ന​ത്തു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ഭാ​ഗ​ത്തെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത് . ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​രെ​ഞ്ഞെ​ടു​പ്പി​ൽ ജ​ന​താ​ദ​ളി​ന് ഒ​രു സീ​റ്റു​മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് .
അ​ത് ജി​ല്ലാ പ്ര​സി​ഡന്‍റിന്‍റെ​ ക​ഴി​വു​കേ​ടാ​ണെ​ന്നു എ​തി​ർ വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. പേ​രൂ​ർ ശ​ശി​ധ​ര​ൻ , നു​ജു​മു​ദീ​ൻ, മോ​ഹ​ൻ​ദാ​സ് രാ​ജ​ധാ​നി, അ​ഭി​ലാ​ഷ് , വ​ല്ലം ഗ​ണേ​ശ​ൻ ,ഷാ​ജി റാ​വു​ത്ത​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ് ചെ​യ്ത​ത്