ആദരിക്കൽ ഇന്ന്
Saturday, January 23, 2021 11:11 PM IST
ചാ​ത്ത​ന്നൂ​ർ:​വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​ത്വം തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാ​ത്ത​ന്നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി. ​ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്.

ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ ശാ​സ്ത്ര പ്ര​തി​ഭ ഡോ. ​ആ​ർ. പ്ര​സ​ന്ന​കു​മാ​ര​ൻ പി​ള്ള, സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല കൃ​ഷി ഓ​ഫീ​സ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചാ​ത്ത​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ എം. ​എ​സ്. പ്ര​മോ​ദ്, പൂ​ത​ക്കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. ശ്രീ​കു​മാ​ർ, സം​ഗീ​ത പ്ര​തി​ഭ ജാ​ന​കി എം. ​നാ​യ​ർ, ക​വി​ക​ളും ക​ലാ​കാ​ര​ന്മാ​രുമാ​യ ബാ​ബു പാ​ക്ക​നാ​ർ, ചാ​ത്ത​ന്നൂ​ർ സു​രേ​ഷ്, സു​ധീ​ന്ദ്ര ബാ​ബു, ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​തെന്ന് മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി​ക്കു​ന്നം ര​ഘു​നാ​ഥും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും അ​റി​യി​ച്ചു.