ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍ വ​ര്‍​ക്ക് ഷോ​പ്പ്‌ ഉ​ദ്ഘാ​ട​നം 27ന്
Saturday, January 23, 2021 11:11 PM IST
കു​ള​ത്തു​പ്പു​ഴ: സാം ​ഉ​മ്മ​ന്‍ മെ​മോ​റി​യ​ല്‍ ടെ​ക്നി​ക്ക​ല്‍ സ്കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച വ​ര്‍​ക്ക്ഷോ​പ്പ്‌ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘ​ടാ​നം 27 ന് ​ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി കെ ​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ ​ടി ജ​ലീ​ല്‍ ആ​കും കെ​ട്ടി​ടം നാ​ടി​നും സ്കൂ​ളി​നു​മാ​യി സ​മ​ര്‍​പ്പി​ക്കു​ക. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ നി​ന്നും ഒ​ന്ന​ര കോ​ടി രൂ​പ ചി​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വ​ര്‍​ക്ക്ഷോ​പ്പ്‌ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ത്ത​തും നി​ര്‍​മാ​ണം നി​ല​ച്ച പു​തി​യ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ​യും ചൂ​ണ്ടി​കാ​ട്ടി ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വാ​ഗ​ത സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രൂ​പീ​ക​രി​ച്ചു. യോ​ഗം കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു. സ്കൂ​ള്‍ സൂ​പ്ര​ണ്ട് ടി.​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​ജി​കു​മാ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​അ​നി​ല്‍​കു​മാ​ര്‍, മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വൈ​ശാ​ഖ്.​സി.​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന​ഷാ​ജ​ഹാ​ന്‍, ഇ.​കെ.​സു​ധീ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ച​ന്ദ്ര​കു​മാ​ര്‍, ഷീ​ജ​റാ​ഫി, പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​കൃ​ഷ്ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.