കാ​ടി​ന്‍റെ മ​ക്ക​ള്‍​ക്ക് ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കി ജെ​ആ​ർ​സി
Monday, February 22, 2021 10:47 PM IST
പ​ന്മ​ന: കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങി​ന്‍റെ ക​രു​ത​ലാ​യി ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും തു​ണി​ക​ളും മാ​സ്ക്കും കൈ​മാ​റി ജെ​ആ​ർ​സി. ച​വ​റ, കു​റ്റി​വ​ട്ടം വ​ട​ക്കും​ത​ല എ​സ് വി​പി എം ​ഹൈ​സ്ക്കൂ​ളി​ലെ ജെ​ആ​ർ​സി വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും തു​ണി​ക​ളും സ്്കൂ​ൾ മാ​നേ​ജ​ർ ഭ​ദ്ര​ൻ​പി​ള്ള​യി​ൽ നി​ന്നും ജെ​ആ​ർ​സി യൂ​ണി​റ്റ് കൗ​ൺ​സി​ല​ർ എം.​എ അ​ബ്ദു​ൽ ഷു​ക്കൂ​ർ ഏ​റ്റു​വാ​ങ്ങി. പ​ത്ത​നം​തി​ട്ട​യി​ലെ സീ​ത​ത്തോ​ട്, നി​ല​യ്ക്ക​ൽ, മൂ​ഴി​യാ​ർ, പ്ലാ​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കാ​ടി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും തു​ണി​ക​ളും കൈ​മാ​റി​യ​ത്.
സ്നേ​ഹ​പ​ച്ച എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത് . രേ​ഖ.​എ​സ്.​നാ​യ​ർ, പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് ജി, ​അ​ബ്ദു​ൽ ഷു​ക്കൂ​ർ, പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ സ​ന്തോ​ഷ് ശി​ല, ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പ്ര​ഭാ​സ്കു​മാ​ർ, അ​നു​പ്, ബി​ജു മു​ഹ​മ്മ​ദ്, സ​ന്തോ​ഷ് തൊ​ടി​യൂ​ർ എ​ന്നി​വ​ർ കാ​ട് യാ​ത്ര​യ്ക്ക നേ​തൃ​ത്വം ന​ൽ​കി.