ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ പി​ൻ​വ​ലി​ക്ക​ണം: പി ​ജ​ർ​മി​യാ​സ്
Monday, February 22, 2021 10:47 PM IST
കൊ​ല്ലം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കെ ​എ​സ് ഐ ​എ​ൻ സി ​ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ത് സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ല എ​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്ന ക​ടു​ത്ത എ​തി​ർ​പ്പി​നെ ഭ​യ​ന്ന് ആ​ണെ​ന്നും ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​തി​യ ഹാ​ർ​ബ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​ൻ അ​ല്ലാ​തെ മ​റ്റ് എ​ന്തി​നാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ജ​ർ​മി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള കെ ​എ​സ് ഐ ​എ​ൻ സി ​യും വ്യ​വ​സാ​യ വ​കു​പ്പു​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള കെ ​എ​സ് ഐ ​ഡി സി ​യും ഇ ​എം സി ​സി യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​തോ​ടെ മു​ഖ്യ​മ​ന്ത്രി​യും വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യും ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യും വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് എ​ന്നും തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​ത്തെ സ​ർ​ക്കാ​ർ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.