സ​മാ​ന്ത​ര റോ​ഡ്: അ​ഴി​മ​തി ന​ട​ത്താ​ൻ വേ​ണ്ടി​യെ​ന്ന് ബി​ജെ​പി
Monday, February 22, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ​മാ​ന്ത​ര റോ​ഡു നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യും ഭൂ​മി ത​ട്ടി​പ്പും ല​ക്ഷ്യം വെ​ച്ചു കൊ​ണ്ടാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ഇ​തി​നു ത​ട​യി​ടാ​ൻ വേ​ണ്ടി​യാ​ണ് ബി​ജെ​പി നി​യ​മ മാ​ർ​ഗം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള റോ​ഡ് അ​ശാ​സ്ത്രീ​യ​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മ​ല്ല. റോ​ഡാ​രം​ഭി​ക്കു​ന്ന ഡോ​ക്ടേ​ഴ്സ് ലൈ​ൻ ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി ല​ഭി​ക്കു​ക​യി​ല്ല. ഇ​തു മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യി​ല്ല. ഏ​ലാ നി​ക​ത്തി റോ​ഡു നി​ർ​മി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​വു​മാ​ണ്. കു​ല​ശേ​ഖ​ര​ന​ല്ലൂ​ർ ഏ​ലാ നി​ക​ത്തി​യാ​ൽ മ​ഴ​ക്കാ​ല​ത്ത് ടൗ​ൺ ത​ന്നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും.
ചി​ല ഭൂ​മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ റോ​ഡു​പ​ണി​യു​ടെ ല​ക്ഷ്യം. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ലേ​ക്കും റോ​ഡ് അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ നി​ലം നി​ക​ത്താ​തെ​യു​ള്ള മാ​ർ​ഗ​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളാ​യ വ​യ​ക്ക​ൽ സോ​മ​ൻ, കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, അ​രു​ൺ കാ​ടാ​കു​ളം, രാ​ജീ​വ് കേ​ള​മ​ത്ത് കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​നി, സ​ബി​ത, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.