കു​ണ്ട​റ​യി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളുടെ ​നി​ർ​മാ​ണം: പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​റ​പ്പ് വേ​ണ​മെ​ന്ന്
Monday, February 22, 2021 10:48 PM IST
കു​ണ്ട​റ: കു​ണ്ട​റ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​റ​പ്പു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ​രം​ഗ​ത്ത്. കേ​ര​ള​പു​രം മു​ത​ൽ ആ​റു​മു​റി​ക്ക​ട വ​രെ അ​ഞ്ച് റെ​യി​ൽ​വേ ഗേ​റ്റു​ക​ളാ​ണു​ള്ള​ത്. ഗേ​റ്റ് അ​ട​യ്ക്കു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ആ​ൾ​ക്കൂ​ട്ട​വും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് യാ​ത്രാ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്.
ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​ന്ന​തൊ​ഴി​ച്ചാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ കെ ​ഒ മാ​ത്യു പ​ണി​ക്ക​ർ പ​റ​ഞ്ഞു. കു​ണ്ട​റ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​പ്പാ​ല നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മു ണ്ടാ​യി​ല്ല.
യാ​ത്ര​ക്കാ​ർ​ക്ക് വി​ല​പ്പെ​ട്ട മ​ണി​ക്കൂ​റു​ക​ളാ​ണ് ന​ഷ്ട​മാ​ക്കു​ന്ന ത്. ​എ​ട്ടു വ​ർ​ഷം മു​ന്പേ പ​ള്ളി​മു​ക്കി​ലും ഇ​ള​മ്പ​ള്ളൂ​രി​ലും റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ള്ളി​മു​ക്കി​ൽ ഫ്ലൈ​ഓ​വ​ർ സ്ഥാ​പി​ക്കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​വ​രാ​രും വാ​ക്കു​പാ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഉ​റ​പ്പു വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രം​ഗ​ത്ത് വ​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.