രാ​ഹു​ൽ​ഗാ​ന്ധി കൊ​ല്ല​ത്ത് എത്തി
Tuesday, February 23, 2021 11:08 PM IST
കൊ​ല്ലം: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി കൊ​ല്ല​ത്ത് എ​ത്തി. ഇ​ന്ന​ലെ രാ​ത്രി ന​ഗ​ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം കൊ​ല്ലം ബീ​ച്ച് ഹോ​ട്ട​ലി​ലാ​ണ് ത​ങ്ങിയ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ത​ങ്ക​ശേ​രി ബ​സ് ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക വേ​ദി​യി​ൽ അ​ദ്ദേ​ഹം ആ​ശ​യ​സം​വാ​ദം ന​ട​ത്തും. ഒ​രു മ​ണി​ക്കൂ​ര്‌ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​ക്ക് ശേ​ഷം 9.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തി​ന് തി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​യി​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടാ​യി​രി​ക്കും അ​ദ്ദേ​ഹം സം​വ​ദി​ക്കു​ക. രാ​ഹു​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്ത് ചെ​ന്ന് അ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കും. അ​തി​നു​ശേ​ഷം അ​വ​രോ​ട് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം ക​ള​വു​ക​ൾ പ​റ​യു​ന്ന മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ പ​റ​ഞ്ഞ നു​ണ​ക​ൾ അ​വ​ർ വീ​ണ്ടും വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പി​ക്കു​യാ​ണ്. ടി​എം​സി​സി പ്ര​തി​നി​ധി​ക​ളു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ല്ലെ​ന്ന വാ​ദം പൊ​ളി​ഞ്ഞു. മാ​ത്ര​മ​ല്ല അ​വ​രെ ക്ലി​ഫ് ഹൗ​സി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​യും ന​ട​ത്തി. എ​ന്നി​ട്ടും അ​ങ്ങ​നെ​യൊ​ന്നും ന​ട​ന്നി​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. നു​ണ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള ചി​ല​വ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് പി​രി​വെ​ടു​ത്ത് കോ​ൺ​ഗ്ര​സ് വ​ഹി​ക്കു​മെ​ന്നും പ്ര​താ​പ​ൻ പ​രി​ഹ​സി​ച്ചു.