ബാങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി
Tuesday, February 23, 2021 11:08 PM IST
കു​ണ്ട​റ: കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് 401 -ാംന​മ്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്ന കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി റ​ദ്ദു ചെ​യ്തും അ​ദ്ദേ​ഹ​ത്തെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി തു​ട​രാ​ൻ അ​നു​വ​ദി​ച്ചും ഹൈ​ക്കോ​ട​തി താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ടി​വി മാ​മ​ച്ച​ൻ കൊ​ല്ലം സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം ന​ൽ​കി​യ റി​വ്യൂ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.