ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണം പ​ക​ർ​ന്നി​രു​ന്ന ഫ്ലോ​ട്ടു​ക​ൾ ഇ​പ്പോ​ഴും അ​ണി​യ​റ​യി​ൽ ത​ന്നെ
Friday, February 26, 2021 11:35 PM IST
ച​വ​റ: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ഭാ​ഗി​ക​മാ​യെ​ങ്കി​ലും തി​രി​ച്ചു വ​ന്നെ​ങ്കി​ലും ഉ​ത്സ​വാ​ഷേ​ങ്ങ​ൾ​ക്ക് വ​ർ​ണം പ​ക​ർ​ന്നി​രു​ന്ന ഫ്ലോ​ട്ടു​ക​ൾ ഇ​പ്പോ​ഴും അ​ണി​യ​റ​യി​ൽ ത​ന്നെ​യാ​ണ്. ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഫ്ലോ​ട്ടു​ക​ൾ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ച​ലി​ക്കാ​തെ ആ​യി​ട്ട്.
ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കു​ന്ന​തി​ൽ ഫ്ലോ​ട്ടു​ക​ൾ​ക്ക് വ​ലി​യ സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം​മ​റി​ച്ച് കോ​വി​ഡ് വ​ന്ന​തോ​ടെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും വ​ന്നു. ഇ​തോ​ടെ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യ ഫ്ലോ​ട്ടു​ക​ൾ പ​ല​തും ന​ശി​ച്ചു തു​ട​ങ്ങി. ചെ​റി​യ തോ​തി​ലെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​വ പു​റ​ത്തി​റ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും വ​ൻ​തു​ക ചി​ല​വാ​ക്കേ​ണ്ടി വ​രും.
ഈ ​സീ​സ​ണി​ലെ ഉ​ത്സ​വം മു​ന്നി​ൽ​ക​ണ്ട് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പു​തു​മ​യു​ള്ള ഫ്ളോ​ട്ടു​ക​ൾ കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത​തി​ൽ വി​ഷ​മ​വും ഇ​വ​ർ പ​ങ്കുവ​യ്ക്കു​ന്നു. ബാ​ങ്ക് ലോ​ണും, പു​റ​മേ നി​ന്നു​ള്ള ക​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ തി​രി​ച്ച​ട​യ്ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഫ്ലോ​ട്ടു നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ള്ള ച​വ​റ ഗോ​പ​ൻ പ​റ​യു​ന്നു.
ഫ്ലോ​ട്ടു​ക​ൾ നി​ശ്ച​ല​മാ​യ​തോ​ടെ വ​ലി​യ ജ​ന​റേ​റ്റ​റു​ക​ളും, ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്‌. ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഇ​പ്പോ​ൾ മ​റ്റ് തൊ​ഴി​ലു​ക​ൾ ചെ​യ്താ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗത്തി​നാ​യി വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്.