സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ളി
Saturday, February 27, 2021 11:27 PM IST
ശാ​സ്താം​കോ​ട്ട: ത​ടാ​ക​ത്തി​ന്‍റെ സ​മീ​പം സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ളി.​ ഫി​ൽ​ട്ട​ർ ഹൗ​സി​ന് മു​ൻ​വ​ശ​ത്താ​ണ് പ്ലാ​സ്റ്റ​ി​ക്ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം പു​റ​ത്തു നി​ന്ന് കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ത​ള്ളി​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.​ ഒ​രു മാ​സം മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ശാ​സ്താം​കോ​ട്ട മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണും​പാ​റ​യും അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ട് വ​ന്ന് ത​ള്ളു​ന്ന​തും ഇ​വി​ടെ​യാ​ണ്.

ത​ടാ​ക​ത്തി​ൽ നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന ഫി​ൽ​ട്ട​ർ ഹൗ​സും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും സം​ര​ക്ഷി​ത മേ​ഖ​ല​യാ​ണ്. മു​ൻ​പ് ഇ​വി​ടെ കാ​വ​ൽ​ക്കാ​രെ ഉ​ൾ​പ്പെ​ടെ നി​റു​ത്തി സം​ര​ക്ഷി​ച്ചു പോ​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു ജ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് മു​ള​ക​ളും ത​ണ​ൽ മ​ര​ങ്ങ​ളും വ​ച്ച് പി​ടി​പ്പി​ക്കു​ക​യും ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും ത​റ​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ എ​ന്നാ​ൽ ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ൾ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ കൈ​യ്യേ​റി​യി​രി​ക്കു​ക​യാ​ണ്.​ മ​ഴ​ക്കാ​ല​ത്ത് ഈ ​മാ​ലി​ന്യ​ങ്ങ​ൾ ഒ​ലി​ച്ച് ത​ടാ​ക​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും.