സ്ഥാ​നാ​ർഥി നി​ർ​ണയം: അ​ഭ്യൂ​ഹ​ങ്ങളി​ൽ കൊ​ട്ടാ​ര​ക്ക​ര
Saturday, February 27, 2021 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർണ​യം സം​ബ​ന്ധി​ച്ച് നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും ഇ​തു​വ​രെ അ​നു​യോ​ജ്യ​രാ​യ സ്ഥാ​നാ​ർ​ഥിക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യം .
സീ​റ്റു നി​ല​നി​ർ​ത്തു​ക എ​ന്ന​ത് എ​ൽഡി​എ​ഫിന്‍റെ ​അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. കൈ​വി​ട്ടു പോ​യ സീ​റ്റ് തി​രി​കെ​പ്പി​ടി​ച്ച് ക​രു​ത്തു തെ​ളി​യി​ക്കു​ക യുഡിഎ​ന് അ​നി​വാ​ര്യ​വും. ഒ​രോ ത​വ​ണ​യും വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധിപ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന എ​ൻഡിഎ ക്കും ​ഇ​ക്കു​റി വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യം.
ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ത​ട്ട​ക​മാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ല​വി​ൽ എ​ൽഡിഎ​ഫിന്‍റെ ഐ​ഷാ പോ​റ്റി​യാ​ണ് എംഎ​ൽഎ.​ക​ന്നി​യ​ങ്ക​ത്തി​ൽ ത​ന്നെ വി​ജ​യം നേ​ടി​യ ഇ​വ​ർ മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യി. ഓ​രോ ത​വ​ണ​യും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു വി​ജ​യം. ര​ണ്ടു ത​വ​ണ മ​ൽ​സ​രി​ച്ച​വ​രെ മാ​റ്റി നി​ർ​ത്താ​നു​ള്ള സിപിഎം തീ​രു​മാ​നം ഇ​ത്ത​വ​ണ ഐ​ഷാ പോ​റ്റി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നാ​പു​ര​ത്ത് നി​ന്നും കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ മാ​റ്റി കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ൽ​സ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു.​ എ​ന്നാ​ൽ ഗ​ണേ​ഷ് കു​മാ​ർ ഇ​ത് തു​ട​ക്ക​ത്തി​ലെ ത​ള്ളു​ക​യും പ​ത്ത​നാ​പു​ര​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും ചെ​യ്തു.
തു​ട​ക്ക​ത്തി​ൽ സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ പേ​ര് ച​ർ​ച്ച​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​വ​രെ ഒ​ഴി​വാ​ക്കു​മെ​ന്ന സി​പിഎം തീ​രു​മാ​നം അ​തി​നും വി​ല​ങ്ങു​ത​ടി​യാ​യി. പ​ക്ഷേ, ഇ​പ്പോ​ൾ ബാ​ല​ഗോ​പാ​ലി​ന്‍റെ പേ​ര് വീ​ണ്ടും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ ഇ​ള​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുു​മാ​യ എ​സ്.​ജ​യ​മോ​ഹ​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​യും സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച​യാ​ളാ​ണ് ജ​യ​മോ​ഹ​ൻ.

കോ​ൺ​ഗ്ര​സ് മ​ൽ​സ​രി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യുഡിഎ​ഫ്. നാ​ട്ടു​കാ​ര​നും എ​ഐസിസി സെ​ക്ര​ട്ട​റി​യു​മാ​യ പി.​സി.​വി​ഷ്ണു നാ​ഥാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷേ, മ​ണ്ഡ​ല​ത്തി​ൽ ക​രു​ത്ത​നാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് ഇ​ക്കാ​ര്യ​ത്തി​ൽ താ​ൽ​പ​ര്യ​ക്കു​റ​വു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ.​ വി​ഷ്ണു​നാ​ഥ് വി​ജ​യി​ച്ചാ​ൽ തന്‍റെ അ​ധി​കാ​ര കേ​ന്ദ്ര​ത്തി​ൽ വി​ള്ള​ലു​ണ്ടാ​കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ ഭ​യ​പ്പെ​ടു​ന്നു.​ കൊ​ടി​ക്കു​ന്നി​ലി​നെ പി​ണ​ക്കി ഒ​രു സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും ക​രു​ത്തി​ല്ല. മു​ൻ അ​നു​ഭ​വം അ​വ​രു​ടെ മു​ന്നി​ലു​ണ്ട്. കൊ​ടി​ക്കു​ന്നി​ലി​ന്‍റെ അ​നി​ഷ്ടം പ​രി​ഗ​ണി​ക്കാ​തെ ക​ഴി​ഞ്ഞ ത​വ​ണ മ​ൽ​സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിക്ക് ദ​യ​നീ​യ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്.​ തന്‍റെ വി​ശ്വ​സ്ത​നാ​യ ഒ​രു ഡിസിസി സെ​ക്ര​ട്ട​റി​യെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് കൊ​ടി​ക്കു​ന്നി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള പേ​ര് ഐഎ​ൻറ്റിയുസി നേ​താ​വ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റേതാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ഏ​റെ ബ​ന്ധ​ങ്ങ​ളു​ള്ള​യാ​ളാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ.

ഓ​രോ ത​വ​ണ​യും വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധിപ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ബിജെപി മു​ന്ന​ണി​ക്ക് ഇ​ത്ത​വ​ണ വി​ജ​യം മാ​ത​മാ​ണ് ല​ക്ഷ്യം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​ർ.​ ക​ഴി​ഞ്ഞ ത​വ​ണ അ​വ​രു​ടെ വ​നി​താ സ്ഥാ​നാ​ർ​ഥി15 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു നേ​ടി​യി​രു​ന്നു.

​മു​ൻ​പ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ഇ​പ്പോ​ൾ ബിജെപി അം​ഗ​വു​മാ​യ ഡോ.​എ​ൻ.​എ​ൻ.​മു​ര​ളി​യെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് ബിജെപി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​സ​മ്മ​ത​നാ​യ പോ​റ്റി ഡോ​ക്ട​ർ​ക്കു കി​ട്ടു​ന്ന വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​ക​ളും എ​ൻഡി​എ വോ​ട്ടു​ക​ളു​മാ​യാ​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.​

ഐ​ഷാ പോ​റ്റി​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് പോ​റ്റി ഡോ​ക്ട​ർ.​ ജി​ല്ലാ നേ​തൃ​നി​ര​യി​ലു​ള്ള ഒ​രു യു​വവ​നി​ത​യും ബിജെപി മു​ന്ന​ണി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.