നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡ് ക​ത്തി​ച്ചു
Saturday, February 27, 2021 11:29 PM IST
പ​ത്ത​നാ​പു​രം:​ നി​ർ​ധ​ന യു​വാ​വ് ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​രം തു​ട​ങ്ങി​യ വീ​ടു​പ​ണി ത​ട​സപ്പെ​ടു​ത്തു​ന്ന​താ​യും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡ് ക​ത്തി​ച്ച​താ​യും പ​രാ​തി. പ​ട്ടാ​ഴി പ​ന്ത്ര​ണ്ടു​മു​റി ആ​ല​ക്കോ​ട് കി​ഴ​ക്കേ​തി​ൽ സു​നി​ലി​ന് തെ​ക്കേ​ത്തേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​ണ് വീ​ട് പ​ണി​യു​ന്ന​ത്.​

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്‌ അ​നു​വ​ദി​ച്ച മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് പ​ണി​യു​ന്ന​ത്. ഇ​തി​നാ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡാ​ണ് ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​ത്രി ക​ത്തി​ച്ച​ത്. നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യി അ​ടി​ച്ച കു​റ്റി​ക​ളും ക​യ​റും പി​ഴു​തെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​ ന​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തു​ക്കി​പ്പ​ണി​ഞ്ഞ ഷെ​ഡ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ണ്ടും ക​ത്തി​ച്ചു. സി​മ​ന്‍റ് ് സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​ഷെ​ഡി​ലാ​ണ് മി​ക്ക​ദി​വ​സ​വും സു​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ കു​ന്നി​ക്കോ​ട് പോ​ലീ​സി​ൽ സു​നി​ലും പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​യി​ൻ ജോ​യി​യും പ്ര​ത്യേ​ക​മാ​യി പ​രാ​തി ന​ൽ​കി. സു​നി​ൽ സു​ഹൃ​ത്തു​ക്ക​ളെ​ക്കൂ​ട്ടി സ്വ​ന്ത​മാ​യാ​ണ് വീ​ടു​നി​ർ​മി​ക്കു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ക​ളെ എ​ത്ര​യും​ വേ​ഗം അ​റ​സ്റ്റ്‌ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.