ഡോ​ള​ർ ക​ള്ള​ക്ക​ട​ത്ത്; സ​ത്യ​വാ​ങ്മൂ​ലം ഞെ​ട്ടി​ക്കു​ന്ന​ത്: പി ജ​ർ​മി​യാ​സ്
Saturday, March 6, 2021 11:44 PM IST
കൊ​ല്ലം: ഡോ​ള​ർ ക​ള്ള​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.

പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ ശ​ക്തി​കു​ള​ങ്ങ​ര സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ൻ​കു​ള​ങ്ങ​ര യി​ൽ പെ​ട്രോ​ൾ പ​മ്പ് ഉ​പ​രോ​ധി​ച്ചു കൊ​ണ്ടു​ള്ള സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ജെ​ർ​മി​യാ​സ്.

അ​നു​ദി​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​നും കാ​ര​ണ​മാ​യെ​ന്നും ജെ​ർ​മി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ൺ​ഗ്ര​സ് ശ​ക്തി​കു​ള​ങ്ങ​ര സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​ല​ക്കാ​ട് നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ​കു​മാ​ർ, വാ​രി​യ​ത്ത് മോ​ഹ​ൻ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ഉ​പേ​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ക്കു​റു​പ്പ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജേ​ന്ദ്ര മൂ​ർ​ത്തി, പ്ര​വീ​ൺ അ​മ്പാ​ടി, ദൃ​ശ്യ മു​ര​ളി, ദി​നേ​ശ് ചോ​ഴ​ത്തി​ൽ, അ​നി​ൽ​കു​മാ​ർ, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.