കൊ​ല്ല​ത്ത് സി​പി​ഐ സാ​ധ്യ​താ പ​ട്ടി​ക​യാ​യി
Monday, March 8, 2021 10:38 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യ്ക്ക് ഇ​ന്ന​ലെ കൂ​ടി​യ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി.
ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു​പേ​ർ വീ​ത​മു​ള്ള പ​ട്ടി​ക​യ്ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ ലി​സ്റ്റി​ന്‍റെ സ്ക്രീ​നിം​ഗി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ചാ​ത്ത​ന്നൂ​രി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് ത​ന്നെ​യാ​ണ് പ​രി​ഗ​ണ​ന. ക​രു​നാ​ഗ​പ്പ​ള്ളി-​ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, അ​നി​ൽ എ​സ്.​ക​ല്ലേ​ലി​ഭാ​ഗം, ചാ​ത്ത​ന്നൂ​ർ-​ജി.​എ​സ്.​ജ​യ​ലാ​ൽ, ജെ.​ചി​ഞ്ചു​റാ​ണി, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, പു​ന​ലൂ​ർ-​പി.​എ​സ്.​സു​പാ​ൽ, ആ​ർ.​സ​ജി​ലാ​ൽ, സി.​അ​ജ​യ​പ്ര​സാ​ദ്, ച​ട​യ​മം​ഗ​ലം-​എ.​മു​സ്ത​ഫ, സാം ​കെ.​ഡാ​നി​യേ​ൽ, ജെ.​സി.​അ​നി​ൽ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.
ആ​ർ.​രാ​ജേ​ന്ദ്ര​ന്‍റെ പേ​ര് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ചാ​ത്ത​ന്നൂ​രി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നാ​ലി​ട​ത്താ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്.​ഇ​തി​ൽ ഒ​ന്ന് വ​നി​ത​യ്ക്ക് ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​രേ​ണ്ട​ത് സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്നാ​ണ്.