വൈ​ദ്യ​ ുതി ത​ക​രാ​ർ; വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു
Tuesday, April 6, 2021 11:16 PM IST
പ​ത്ത​നാ​പു​രം: ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വൈ​ദ്യു​ത ബ​ന്ധം താ​റു​മാ​റാ​യി. വെ​ളി​ച്ചം ഇ​ല്ലാ​തെ വോ​ട്ടിം​ഗ് ബു​ദ്ധി​മു​ട്ടി​ലാ​വു​ക​യും ചെ​യ്തു.
മാ​ങ്കോ​ട്, ചി​ത​ൽ വെ​ട്ടി, പൂ​ങ്കു​ള​ഞ്ഞി തു​ട​ങ്ങി​യ ബൂ​ത്തു​ക​ളി​ൽ വോ​ട്ടി​ങ്ങി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്നു. മി​ക്ക ബൂ​ത്തു​ക​ളി​ലും മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് വോ​ട്ടിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ങ്ങ​ൾ വൈ​ദ്യു​തി ക​മ്പി​യി​ൽ വീ​ണ് വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ വൈ​കി വൈ​ദ്യു​തി എ​ത്തി​യ​തോ​ടെ വോ​ട്ടി​ടീ​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​യി.
ഉ​ച്ച​യ്ക്ക് മ​ഴ​യെ തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​ർ എ​ത്തു​ന്ന​തി​ലും കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​യ​പ്പോ​ൾ വൈ​കു​ന്നേ​രം വീ​ണ്ടും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ഴും വൈ​ദ്യു​തി ത​ക​രാ​റി​ലാ​യി​രു​ന്നു. വൈ​ദ്യു​തി വ​ന്നും പോ​യും നി​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ച്ചു.