കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​രം
Tuesday, April 6, 2021 11:16 PM IST
അ​ഞ്ച​ല്‍ : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​പ​രം. അ​ഞ്ച​ല്‍, ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.
വോ​ട്ടിം​ഗി​നാ​യി എ​ത്തി​യ​വ​രെ താ​പ​നി​ല പ​രി​ശോ​ധി​ച്ച് കൈ​ക​ള്‍ സാ​നി​ട്ടൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്തി​നു ശേ​ഷ​മാ​ണ് വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള പോ​ലീ​സി​നെ കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യും സു​ര​ക്ഷ​ക്കാ​യി എ​ത്തി​യി​രു​ന്നു.
പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും വെ​ബ് ഹോ​സ്റ്റി​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. ചി​ല ബൂ​ത്തു​ക​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യ​വ​രു​ടെ വ​ലി​യ നി​ര കാ​ണാ​മാ​യി​രു​ന്നു.
കോ​വി​ഡ്‌ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​യി​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ള്‍ വി​ഭ​ജി​ച്ച്‌ ര​ണ്ടാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ അ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ട​മ​ന്‍ യു​പി സ്കൂ​ളി​ലെ അ​മ്പ​ത്തി​യ​റാം ന​മ്പ​ര്‍ ബൂ​ത്തി​ലും, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഏ​രൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നൂ​റ്റി​യി​രു​പ​ത്തി​യെ​ട്ടാം ന​മ്പ​ര്‍ ബൂ​ത്തി​ലും പ​ത്ത​ടി എ​ല്‍​പി സ്കൂ​ളി​ല്‍ നൂ​റ്റി​മു​പ്പ​ത്തി​യ​ഞ്ചാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ല്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന് രാ​വി​ലെ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.
വ​ട​മ​ണി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. ഏ​രൂ​ര്‍ ഹൈ​സ്കൂ​ളി​ല്‍ ര​ണ്ടു​ത​വ​ണ​യാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ല്‍ ആ​യ​ത്. പ​ര​സ്യ പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​നി​ടെ സം​ഘ​ര്‍​ഷം ന​ട​ന്ന അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​രു​കോ​ണി​ല്‍ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.