തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കള​ക്ട​റു​ടെ അ​ഭി​ന​ന്ദ​നം
Wednesday, April 7, 2021 10:51 PM IST
കൊല്ലം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഗ​മ​മാ​യി ന​ട​പ​ടി​ക​ക്ര​മ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ളക്ട​റു​മാ​യ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ഭി​ന​ന്ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്.
മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് ജി​ല്ല​യെ സം​ബ​ന്ധി​ച്ച് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്. സ്വീ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. പ​ഴു​ത​ട​ച്ച ക്ര​മ​സ​മാ​ധാ​ന സം​വി​ധാ​നം പോ​ലീ​സി​ന്‍റെയും കേ​ന്ദ്ര​സേ​ന​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും ഒ​ത്തി​ണ​ക്ക​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ക്കിയെന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സ​ബ് കള​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണർ ടി. ​നാ​രാ​യ​ണ​ന്‍, വ​ര​ണാ​ധി​കാ​രി​ക​ള്‍, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.