ക​ണ​ക്ക് കൂ​ട്ട​ലു​ക​ൾ തു​ണ​യ്ക്കു​മോ ത​ല പു​ക​ഞ്ഞ് മു​ന്ന​ണി​ക​ൾ
Thursday, April 8, 2021 10:43 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു​യു​ദ്ധം ക​ഴി​ഞ്ഞു. ഫ​ല​മ​റി​യാ​ൻ ഇ​നി​യും ഏ​റെ ദി​വ​സ​ങ്ങ​ൾ. യു​ദ്ധ​ത​ന്ത്രം മെ​ന​ഞ്ഞ പ​ട​കു​ടീ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വും പ​ക​ലും. യു​ദ്ധ​മു​റ​യി​ൽ പ്ര​യോ​ഗി​ച്ച ത​ന്ത്ര​ങ്ങ​ളും മ​റു​ത​ന്ത്ര​ങ്ങ​ളും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​ല്ലാം. ഓ​രോ മേ​ഖ​ല​ക​ളി​ലെ​യും ബൂ​ത്തു​ക​ളി​ലെ​യും ക​ണ​ക്കു​ക​ൾ ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ളു​ടെ യു​ദ്ധ​ത​ന്ത്ര​ജ്ഞ​ർ
കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്നു. ബൂ​ത്ത​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു. പൊ​തു വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ളെ എ​ങ്ങ​നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞു​ള്ള ഒ​രു പ്ര​തീ​ക്ഷ​യും മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കു​മി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഇ​ട​തു മു​ന്ന​ണി. സ്ഥാ​നാ​ർ​ഥി​ത്വം നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ള​രെ നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. ഐ​ഷാ പോ​റ്റി തു​ട​ർ​ച്ച​യാ​യി ജ​യി​ച്ച​തും അ​വ​ർ നേ​ടി​യ വ​ൻ ഭൂ​രി​പ​ക്ഷ​വും എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് അ​ടി​ത്ത​റ​യാ​യി. എ​ന്നാ​ൽ യു​ഡി​എ​ഫ് ഒ​രു നാ​ട്ടു​കാ​രി​യാ​യ വ​നി​ത​യെ രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗം മാ​റി.
തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​രു വ​നി​ത​ക്കു പ​ക​രം മ​റ്റൊ​രു വ​നി​ത എ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​ഫ് അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. മ​ൽ​സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ച വ​നി​ത​യാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​യാ​ളാ​ണ് എ​തി​രാ​ളി​യെ​ന്നും യു​ഡി​എ​ഫ് പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തു. എ​ൻ​ഡി​എ ക​ള​ത്തി​ലി​റ​ക്കി​യ​തും നാ​ട്ടു​കാ​ര​നാ​യ ഒ​രു പു​തു​മു​ഖ​ത്തെ​യാ​ണ്.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​യി​ലി​ൽ കി​ട​ന്ന​യാ​ളെ​ന്ന ശ​ക്ത​മാ​യ പ്ര​ച​ര​ണ​വും അ​വ​ർ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മെ​ത്താ​ൻ യു​ഡി​എ​ഫി​നാ​യി. ഇ​രു​കൂ​ട്ട​ക്കു​മൊ​പ്പ​മെ​ത്താ​ൻ എ​ൻ​ഡി​എ​ക്കും ക​ഴി​ഞ്ഞു.
എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ഴും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ങ്കി​ലും 25,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ വെ​ളി​യം, ക​രീ​പ്ര, എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഉ​മ്മ​ന്നൂ​രി​ലും മൈ​ല​ത്തും മു​ന്നി​ലെ​ത്തും. കു​ള​ക്ക​ട​യും നെ​ടു​വ​ത്തൂ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
അ​വ​സാ​ന റൗ​ണ്ടി​ൽ മു​ന്നേ​റാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ യു​ഡി​എ​ഫ് ത​രം​ഗം ത​ന്നെ​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. വ​നി​താ വോ​ട്ട​ർ​മാ​രി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം. സ്ഥാ​നാ​ർ​ഥി​യു​ടെ പ​ഞ്ചാ​യ​ത്താ​യ കു​ള​ക്ക​ട​യി​ലും മൈ​ല​ത്തും വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. ഉ​മ്മ​ന്നൂ​രും മു​നി​സി​പ്പാ​ലി​റ്റി​യി​ലും എ​ഴു​കോ​ണി​ലും നെ​ടു​വ​ത്തൂ​രി​ലും എ​ൽ​ഡി​എ​ഫ് നേ​ക്കാ​ൾ മു​ന്നി​ലെ​ത്തും. ക​രീ​പ്ര​യി​ലും വെ​ളി​യ​ത്തും ഒ​പ്പ​ത്തി​നൊ​പ്പ​മാ​കും. 15,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പ്ര​തീ​ക്ഷ.
എ​ൻ​ഡി​എ​യും തി​ക​ഞ്ഞ​വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ൻ ജ​ന​പി​ന്തു​ണ ഇ​ക്കു​റി​യു​ണ്ടാ​യി​ട്ടു​ണ്ട്. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. വി​ശ്വാ​സി സ​മൂ​ഹ​വും ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളും ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​താ​യി അ​വ​ർ ക​രു​തു​ന്നു.
കേ​ന്ദ്ര മ​ന്ത്രി നി​ർ​മ്മ​ലാ സീ​താ​രാ​മ​ന്‍റെ വ​ര​വ് മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി​മ​റി​ച്ച​താ​യി വി​ല​യി​രു​ത്തു​ന്നു. നെ​ടു​വ​ത്തൂ​ർ, മു​നി​സി​പ്പാ​ലി​റ്റി, മൈ​ലം, കു​ള​ക്ക​ട, ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ള​രെ മു​ന്നി​ലെ​ത്തും. എ​ഴു​കോ​ണി​ലും ക​രീ​പ്ര​യി​ലും ഇ​രു മു​ന്ന​ണി​ക​ളെ​യും പി​ന്നി​ലാ​ക്കും. വെ​ളി​യ​ത്ത് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രി​ക്കും. എ​ൻ​ഡി​എ​ക്ക് 10000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പ്ര​തീ​ക്ഷ.
വോ​ട്ടെ​ണ്ണ​ൽ ദി​വ​സം വ​രെ ഈ ​ക​ണ​ക്കു​കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ന്നു കൊ​ണ്ടേ​യി​രി​ക്കും. അ​തു വ​രെ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ​ക്കും.