ശാസ്താംകോട്ടയിൽ വാ​ഹ​നം ഇ​ടി​ച്ച് കു​ര​ങ്ങ് ച​ത്തു
Saturday, April 10, 2021 11:27 PM IST
ശാ​സ്താം​കോ​ട്ട: വാ​ഹ​നം ഇ​ടി​ച്ച് ശാ​സ്താം​കോ​ട്ട​യി​ൽ കു​ര​ങ്ങ് ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ശാ​സ്താം​കോ​ട്ട പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ആ​ണ് കാ​റി​ടി​ച്ച് കു​ര​ങ്ങ് ച​ത്ത​ത്.

റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച കു​ര​ങ്ങ​നെ ക​ണ്ടു കാ​ർ വേ​ഗ​ത കു​റ​ച്ചെ​ങ്കി​ലും ത​ല​യു​ടെ ഭാ​ഗ​ത്ത് ഇ​ടി​യേ​റ്റ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളാ​യ നി​സാം, ര​ഘു, പ്ര​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. ശാ​സ്താം​കോ​ട്ട​യി​ൽ കു​ര​ങ്ങുകളുടെ എ​ണ്ണം കൂ​ടു​ന്ന​ത് കാ​ര​ണം മി​ക്ക​പ്പോ​ഴും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്.

അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന കു​ര​ങ്ങ​ൻ​മാ​രെ പി​ടി​കൂ​ടി കാ​ട്ടി​ൽ വി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ടെങ്കി​ലും ഇ​നി​യും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങ​ൻ​മാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​വ​യെ​പ്പി​ച്ച് കാ​ട്ടി​ൽ വി​ട്ടി​രു​ന്നു.