പൈ​പ്പു പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ര്‍ കാ​ണു​ന്നി​ല്ല
Monday, April 12, 2021 10:49 PM IST
പ​ന്മ​ന: റോ​ഡി​നു ന​ടു​ക്ക് പൈ​പ്പ് പൊ​ട്ടി കു​ടി വെ​ള്ളം പാ​ഴാ​യി മാ​സ​ങ്ങ​ള്‍​ക്ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ കാ​ണു​ന്നി​ല്ലെ​ന്ന് പ​രാ​തി. ടൈ​റ്റാ​നി​യം- അ​ടൂ​ര്‍ റോ​ഡി​ല്‍ പ​ന്മ​ന കു​ടും​ബാ​രോ​ഗ്യ ക്ഷേ​മ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​നു ന​ടു​ക്കാ​ണ് പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്ന​ത്.
ഇ​തു കാ​ര​ണം റോ​ഡി​നു ന​ടു​ക്കു വ​ലി​യ കു​ഴി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു വ​ഴി പോ​കു​ന്ന ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഈ ​കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തും നി​ത്യ സം​ഭ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക​ഴി​ഞ്ഞി​ട്ടും ഇ​തു ന​ന്നാ​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രെ​യും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
പ​ല ത​വ​ണ പൈ​പ്പ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും അ​തൊ​ന്നും ഫ​ല പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് കു​ടി​വ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും കു​ടി​വെ​ള്ളം പാ​ഴാ​യി​പ്പോ​വു​ക​യാ​ണ്. അ​തോ​ടൊ​പ്പം വെ​ള്ളം പ​മ്പു ചെ​യ്യു​മ്പോ​ള്‍ പൊ​ട്ടി​യ ഭാ​ഗ​ത്തൂ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ ക​ല​രു​ന്ന​തും അ​തു വ​ഴി ജ​ല ജ​ന്യ രോ​ഗ​ത്തി​നു കാ​ര​ണ​മാ​യി​ട്ടും ഇ​പ്പോ​ഴും പൈ​പ്പു പൊ​ട്ടി​യൊ​ലി​ക്കു​ക​യാ​ണ്.