വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ട് കൂ​ട്ടി​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ പി​ടി​കൂ​ടി
Monday, April 12, 2021 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ട് കൂ​ട്ടി​യ വെ​ള്ളി മൂ​ങ്ങ​ക​ളെ പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് പു​ത്തൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന്യാ ഫ​ർ​ണീ​ച്ച​ർ എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി കൂ​ട് കൂ​ട്ടി ക​ഴി​ഞ്ഞി​രു​ന്ന മൂ​ങ്ങ​ക​ളെ​യാ​ണ് പ​ത്ത​നാ​പു​ര​ത്ത് നി​ന്നെ​ത്തി​യ ഫോ​റ​സ്റ്റ് സം​ഘം പി​ടി​കൂ​ടി​യ​ത്.
ക​ട​യു​ടെ ഓ​ഫീ​സ് റൂ​മി​ന് സ​മീ​പം മേ​ൽ​ക്കൂ​ര​യി​ൽ ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ ശ​ബ്ദം കേ​ൾ​ക്കു​മാ​യി​രു​ന്നു. ആ​ദ്യം മ​ര​പ​ട്ടി ആ​യി​രി​ക്കു​മെ​ന്നാ​ണ് ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വ​ലി​യ ശ​ബ്ദ​ത്തി​ൽ എ​ന്തോ താ​ഴേ​ക്ക് നി​ലം പ​തി​ച്ച​പ്പോ​ഴാ​ണ് വെ​ള്ളി മൂ​ങ്ങ​ക​ളാ​ണ​ന്ന് മ​ന​സി​ലാ​യ​ത്.
കൂ​ട്ടി​ൽ മു​ട്ട​യി​ട്ട് വി​രി​ഞ്ഞ ര​ണ്ട് വെ​ള്ളി മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ളാ​ണ് നി​ല​ത്തേ​ക്ക് വീ​ണ​ത്. ക​ട​യു​ട​മ ഫാ​സി​ൽ ഉ​ട​ൻ ത​ന്നെ ഫോ​റ​സ്റ്റ് വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പ​ത്ത​നാ​പു​രം ഡി​എ​ഫ്ഓ ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് സം​ഘം സ്ഥ​ല​ത്തെ​ത്തി മൂ​ങ്ങ​ക​ളെ ഏ​റ്റെ​ടു​ത്തു.
കൂ​ട്ടി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ച്ച​തി​ന്‍റെ പ​രി​ക്കു​ക​ൾ ഭേ​ദ​മാ​ക്കി പ​റ​ക്ക മു​റ്റു​മ്പോ​ൾ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​മെ​ന്ന് ഡി​എ​ഫ്ഓ ശ്യാം ​പ​റ​ഞ്ഞു. സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഇ​ന​മാ​യ വെ​ള്ളി മൂ​ങ്ങ​യെ പി​ടി​കൂ​ടു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.