കോ​വി​ഡ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കാ​ൻ ചാ​ത്ത​ന്നൂ​രി​ൽ ക​ർ​മ പ​ദ്ധ​തി
Monday, April 12, 2021 11:14 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് രോ​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കാ​ൻ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പ്ര​ത്യേ​ക ക​ർ​മ്മ​പ​ദ്ധ​തി ത​യാ​റാ​ക്കി.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ്മ സേ​ന തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന. 45-ന് ​മു​ക​ളി​ലു​ള്ള​തും ഇ​തു​വ​രെ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രു​മാ​യ​വ​രെ ക​ണ്ടെ​ത്തി ആ​ർ​ടി​പി​സി​ആ​ർ​ടെ​സ്റ്റ് ന​ട​ത്തും.
ഇ​ന്നു മു​ത​ൽ ദി​വ​സ​വും ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ വീ​ത​മാ​ണ് പ​രി​ശോ​ധ​ന. ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടു​ള്ള​വ​ർ​ക്കെ​ല്ലാം വാ​ക്സി​ൻ ന​ൽ​കും. ഇ​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി​നോ​ദും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ദി​ജു​വും പ​റ​ഞ്ഞു.
ചാ​ത്ത​ന്നൂ​രി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 15 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
ഇ​വ​ർ വീ​ടു​ക​ളി​ലും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലു​മാ​യി ക്വാ​റ​ന്‍റൈ​യി​നി​ലാ​ണ്. ഞാ​യ​ർ, ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും 250 പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത്.