ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ കാ​മ്പ​യി​നി​ല്‍ ഭാ​ഗ​മാ​ക​ണമെന്ന്
Thursday, April 15, 2021 11:06 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍ നി​ര്‍​വ​ഹി​ച്ച ജീ​വ​ന​ക്കാ​ര്‍ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി കോ​വി​ഡ് പ്ര​തി​രോ​ധ കാ​മ്പ​യിന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ല്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
പ്ര​തി​രോ​ധ​ത്തി​നാ​യി ബൂ​ത്ത്-​വാ​ര്‍​ഡു​ത​ല ക​മ്മ​റ്റി​ക​ളു​ടെ​യും റാ​പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണം. ജി​ല്ലാ​ത​ല സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് അ​ഞ്ചി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും. വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ളും ആ​ള്‍​കൂ​ട്ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്‍​പ് സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ അ​റി​യി​ക്ക​ണമെന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ സം​ബ​ന്ധി​ച്ച അ​വ​ഗാ​ഹം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ കള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഇ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.
സ​ബ് ക​ല​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.