തേ​വ​ർ​തോ​ട്ടം സു​കു​മാ​ര​നും ഇ​ന്ദ്ര​ൻ​സി​നും പു​ര​സ്കാ​രം
Friday, April 16, 2021 10:55 PM IST
കൊ​ല്ലം: സാം​ബ​ശി​വ​ൻ സ്മാ​ര​ക ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സും കാ​ഥി​ക​ര​ത്ന പു​ര​സ്കാ​ര​ത്തി​ന് കാ​ഥി​ക​ൻ തേ​വ​ർ‌​തോ​ട്ടം സു​കു​മാ​ര​നും അ​ർ​ഹ​രാ​യി. ദേ​ശീ​യ പു​ര​സ്കാ​രം 25000 രൂ​പ​യും ഫ​ല​ക​വും പൊ​ന്നാ​ട​യു​മാ​ണ് പു​ര​സ്കാ​രം.
പ്ര​ഫ.​എം.​കെ.​സാ​നു, ജ​സ്റ്റി​സ് സി​രി​ജ​ഗ​ൻ, ജ​സ്റ്റി​സ് കെ.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
കാ​ഥി​ക​ൻ വി.​സാം​ബ​ശി​വ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 23ന് ​വൈ​കു​ന്നേ​രം 4.30ന് ​സാം​ബ​ശി​വ​ൻ സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. കാ​ഥി​ക​രാ​യ തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​ൻ, ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, ച​വ​റ ധ​ന​പാ​ല​ൻ എ​ന്നി​വ​രെ ഫ​ല​ക​വും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ക്കും.
സാം​ബ​ശി​വ​ൻ പ്ര​തി​ഭാ പു​ര​സ്കാ​രം കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​നും മാ​ധ്യ​മ പു​ര​സ്കാ​രം ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​ർ പി.​രാ​ജീ​വി​നും സ​മ​ർ​പ്പി​ക്കും. മേ​ലൂ​ട്ട് ശാ​ര​ദ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റും വി.​സാം​ബ​ശി​വ​ൻ സ്മാ​ര​ക സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. വി.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്.​സു​ദേ​വ​ൻ, ആ​ർ.​ഷാ​ജി​ശ​ർ​മ, ആ​ർ.​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.