കോ​വി​ഡ് പ്ര​തി​രോ​ധം: ആ​ദി​ച്ച​ന​ല്ലൂ​രി​ൽ യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 10:52 PM IST
ചാ​ത്ത​ന്നൂ​ർ:​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ല ബി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തു​വാ​നും മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ല​ഘു ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പും വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും ന​ട​ത്തും. ആ​യു​ർ​വേ​ദം, ഹോ​മി​യോ, അ​ലോ​പ്പ​തി എ​ന്നീ മൂ​ന്ന് ചി​കി​ത്സാ​രീ​തി​ക​ളും ചേ​ർ​ത്തു കൊ​ണ്ട് മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ആ​ർ സാ​ജ​ൻ സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൺ, പ്ലാ​ക്കാ​ട് ടി​ങ്കു, അ​നീ​ഷ നി​സാം, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ എം, ​അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹ്മാ​ൻ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മേ​രി ഷീ​ജ.​ആ​ർ. ഇ, ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ബി​ന്ദു, ഡോ. ​വീ​ണ രാ​ജ്, ഡോ.​ചി​ത്ര പി, ​വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി. ​രാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.