കൊട്ടാരക്കരയിൽ ആ​ർഡിഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ ആ​ർഡിഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൻ വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്നു.​

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കേ​ണ്ടു​ന്ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ആ​ർഡിഒ വി​ശ​ദീ​ക​രി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​ർഡിഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. യോ​ഗ​ത്തി​ൻ ത​ഹ​സി​ൽ​ദാ​ർ, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ വ​കു​പ്പ്‌, ദേ​വ​സ്വം ബോ​ർ​ഡ്, ലീ​ഡ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഭാ​ര​വാ​ഹി​ക​ൾ, ഹോ​ട്ട​ൽ ആന്‍റ് റെ​സ്‌​റ്റോ​റ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ-​ടാ​ക്സി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, പെ​ടോ​ൾ പ​മ്പ്, ട്യൂ​ട്ടോ​റി​യ​ൽ കോ​ളേ​ജ് ഉ​ട​മ​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.