പോ​സി​റ്റീ​വ് സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്കും പ​രി​ശോ​ധ​ന
Saturday, April 17, 2021 10:52 PM IST
കൊല്ലം: കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍ ആ​ര്‍ടിപിസിആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേശം. സ​മ്പ​ര്‍​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​ണ് ന​ട​പ​ടി.

ഇ​ന്ന് എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും നാ​ളെ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​പെ​ഷല്‍ ടെ​സ്റ്റ് ഡ്രൈ​വ് ഏ​ര്‍​പ്പെ​ടു​ത്തി. വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ല്‍ ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ചാ​ക്രി​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഡിഎം​ഒ അ​റി​യി​ച്ചു.