എ​ൻഎ​സ്എ​സ് തൂ​ശ​നി​ല മി​നി ക​ഫേ കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Saturday, April 17, 2021 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് യൂ​ണി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ശ​നി​ല മി​നി ക​ഫേ ഉ​ൾ​പ്പ​ടെ മു​പ്പ​ത് ഡ​യ​റി യൂ​ണി​റ്റു​ക​ൾ എ​ട്ട് ആ​ട് വ​ള​ർ​ത്ത​ൽ പ​രി​പാ​ല​ന യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​യി ധ​ന​ല​ക്ഷ​മി ബാ​ങ്ക് മു​ഖേ​ന അ​നു​വ​ദി​ച്ച വാ​യ്പ തു​ക​യാ​യ നാ​ല് കോ​ടി ഇ​രു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ​യും മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും സ​ബ്സി​ഡി ഇ​ന​ത്തി​ൽ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ​യും വി​ത​ര​ണ ഉ​ദ്ഘാ​ട​നം എ​ൻഎ​സ്.എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ജി.​ത​ങ്ക​പ്പ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എം​എ​സ്എ​സ്എ​സ് ട്ര​ഷ​റ​ർ കെ ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​രാ​ജ​ഗോ​പാ​ൽ, എം.​എ​സ് ഗി​രീ​ഷ്, എ​സ്എ​ച്ച്​ജി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജി, ഗി​രി​ജ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ൻഎ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​പ്ര​ശാ​ന്ത് കു​മാ​ർ നന്ദി പ​റ​ഞ്ഞു. മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും അ​മ്പ​ത് ശ​ത​മാ​നം അ​നു​വ​ദി​ച്ച് കൊ​ണ്ട് ആ​രം​ഭി​ച്ച​താ​ണ് തൂ​ശ​നി​ല മി​നി ക​ഫേ.

ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം ശു​ചി​യാ​യി മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ആ​ശ​യം, സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​നം സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് തൂ​ശ​നി​ല മി​നി ക​ഫേ.

ശു​ദ്ധ​മാ​യ പാ​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് മി​നി ഡ​യ​റി യൂ​ണി​റ്റ്. ര​ണ്ടാ​യി​രം വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദേ​ശം അ​ഞ്ഞൂ​റ് ജെഎ​ൽജി ക​ളി​ലൂ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ന്‍റെ നാ​നാ​ഭാ​ഗ​ത്തും ഡ​യ​റി യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ത​ങ്ക​പ്പ​ൻ പി​ള്ള പ​റ​ഞ്ഞു.