പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മാ​റ്റി​വെ​ച്ചു
Monday, April 19, 2021 11:10 PM IST
കൊ​ല്ലം: 23ന് ​കൊ​ല്ലം സാം​ബ​ശി​വ​ൻ സ്ക്വ​യ​റി​ൽ ന​ട​ത്താ​നി​രു​ന്ന സാം​ബ​ശി​വ​ൻ അ​നു​സ്മ​ര​ണ​വും ദേ​ശീ​യ പു​ര​സ്കാ​ര വി​ത​ര​ണ​വും കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി മാ​റ്റി​വെ​ച്ച​താ​യി സാം​ബ​ശി​വ​ൻ സ്മാ​ര​ക​സ​മി​തി ര​ക്ഷാ​ധി​കാ​രി സു​ബ്ര​ഹ്മ​ണ്യ​ൻ, സ​മി​തി പ്ര​സി​ഡ​ന്‍റ്് ഷാ​ജി ശ​ർ​മ്മ, സ​മി​തി സെ​ക്ര​ട്ട​റി ആ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​വാ​ർ​ഷി​കം 26ന്

​കു​ണ്ട​റ: പെ​രു​മ്പു​ഴ റേ​ഡി​യോ മു​ക്ക് പാ​ട്ടു​പു​ര​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം 26ന് ​ന​ട​ക്കും. രാ​വി​ലെ 5.30 ന് ​ഗ​ണ​പ​തി​ഹോ​മം, ഏ​ഴി​ന് അ​ഖ​ണ്ഡ​നാ​മ​ജ​പം, എ​ട്ടി​ന് പാ​രാ​യ​ണം, 9.30 ന് ​ന​വ ക​ല​ശം, 9 .30 ന് ​ക്ഷേ​ത്രം ത​ന്ത്രി ര​മേ​ശ് ഭാ​നു ഭാ​നു പ​ണ്ടാ​ര​ത്തി​ൽ, മേ​ൽ​ശാ​ന്തി എ​സ് സ​ന്ദീ​പ് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ല​ശാ​ഭി​ഷേ​കം, രാ​ത്രി ഏ​ഴി​ന് വി​ശേ​ഷാ​ൽ പൂ​ജ.