ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ കോ​വി​ഡ് സെ​ന്‍റ​റി​ൽ ആ​രെ​യും കി​ട​ത്തി ചി​കി​ത്സി​ച്ചി​ല്ല
Tuesday, April 20, 2021 10:36 PM IST
കൊ​ല്ലം: 2262000 രൂ​പ ചെ​ല​വാ​ക്കി നി​ർ​മി​ച്ച ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ഒ​രു രോ​ഗി​യെ പോ​ലും ചി​കി​ൽ​സി​ച്ചി​ട്ടി​ല്ല എ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ. കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ണ് വ​ൻ​തു​ക ചെ​ല​വാ​ക്കി കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഒ​രു രോ​ഗി​യെ പോ​ലും ചി​കി​ത്സി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്.
2020 ജൂ​ലൈ 31ന് ​മ​ന്ത്രി ജെ ​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ​യാ​ണ് കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്ന ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​യി​രു​ന്നു കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലാ​രം​ഭി​ച്ച​ത്. ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 2268106 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​തെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ പ​റ​യു​ന്നു.
എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ഒ​രു രോ​ഗി​യെ പോ​ലും അ​വി​ടെ ചി​കി​ൽ​സി​ച്ചി​ട്ടി​ല്ല എ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി പ​റ​യു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​ന് 1019058 രൂ​പ ചി​ല​വാ​യെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്നു.
ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ക​ട്ടെ സ്കൂ​ൾ കോ​വി​ഡ് സെ​ന്‍റ​ർ ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക് ഡോ​ക്ടേ​ഴ്സ് ക്യാ​ബി​ൻ ന​ഴ്സ​സ് ക്യാ​ബി​ൻ, ഡോ​ണിം​ഗ് ആ​ൻ​ഡ് ഡോ​ഫി​ഗ്‌ റൂം, ​ര​ണ്ട് ടോ​യ്‌​ല​റ്റു​ക​ൾ, രോ​ഗി​ക​ൾ പു​റ​ത്ത് ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള ഗ്രി​ൽ വ​ർ​ക്ക് എ​ന്നി​വ​യാ​ണ്. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 1017812 രൂ​പ​യും ആ​യി​ട്ടു​ണ്ട്. എ​ഫ്എ​ൽ​സി​റ്റി​സി യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.
സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലെ ര​ണ്ട് ക്ലാ​സ് റൂ​മു​ക​ളും ഓ​ഫീ​സും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് തു​റ​ന്നു ന​ൽ​കി. ബാ​ക്കി​യു​ള്ള ക്ലാ​സ് മു​റി​ക​ൾ പൂ​ട്ടി താ​ക്കോ​ൽ ഇ​പ്പോ​ഴും സൂ​ക്ഷി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്താ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം കാ​ല​ഘ​ട്ട​ത്തി​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ടി ഒ​രു പ​ഞ്ചാ​യ​ത്ത് വെ​റു​തെ ചെ​ല​വാ​ക്കി ക​ള​ഞ്ഞ​താ​ണ് 2268106 രൂ​പ. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലെ​ങ്കി​ലും ഇ​വി​ടെ രോ​ഗി​ക​ളെ ചി​കി​ൽ​സി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.