വാറ്റുപകരണങ്ങളും കോടശേഖരവും പിടികൂടി
Tuesday, April 20, 2021 10:48 PM IST
പ​ത്ത​നാ​പു​രം: വ​ൻ​കോ​ട​ശേ​ഖ​രം പി​ടി​കൂ​ടി. വീ​ണ്ടും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മേ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ചാ​രാ​യ​നി​ർ​മാ​ണ​വും വി​ല്പ​ന​യും ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 1105 ലി​റ്റ​റോ​ളം കോ​ട​യാ​ണ് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.
പ​ത്ത​നാ​പു​രം എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്ന പ​രി​ശോ​ധ​ന. പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​റ​വൂ​ർ അ​ച്ച​ൻ​കോ​വി​ൽ കാ​ന​ന​പാ​ത​യി​ൽ കു​ട​മു​ക്ക് വെ​രു​കു​ഴി ഭാ​ഗ​ത്ത് കാ​ടി​നു​ള്ളി​ൽ വ​ലി​യ വീ​പ്പ​ക​ളി​ലാ​ണ് കോ​ട ത​യാ​റാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തും വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ തോ​തി​ൽ ചാ​രാ​യ നി​ർ​മാ​ണ​വും വി​പ​ണ​ന​വും ന​ട​ന്നി​രു​ന്നു. അ​ന്ന് എ​ക്സൈ​സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും വ്യാ​പ​ക​മാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തോ​ടെ വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചാ​രാ​യ നി​ർ​മാ​ണം ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച​താ​ണ്.
കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ വാ​റ്റു​ചാ​രാ​യ​ലോ​ബി വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് വ​ൻ​തോ​തി​ൽ കോ​ട​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ സി​വി​ൽ എ​ക്‌​സൈ​സ്‌ ഓ​ഫീ​സ​ർ​മാ​രാ​യ വൈ. ​അ​നി​ൽ, അ​നീ​ഷ് കു​മാ​ർ ആ​ർ, വി​നീ​ത് എ​സ്, എ​ക്സൈ​സ് ഡ്രൈ​വ​ർ സു​ഭാ​ഷ് എ​സ്.​കെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.