ഭി​ന്ന​ശേ​ഷി​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റാ​ക​ണം: എ​സ്.​എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍
Tuesday, April 20, 2021 10:48 PM IST
കൊ​ല്ലം: ഭി​ന്ന​ശേ​ഷി​ക്കാ​രെ മാ​റ്റി നി​ര്‍​ത്തു​ക​യ​ല്ല ചേ​ര്‍​ത്തു​നി​ര്‍​ത്തി മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​സ്ഥാ​ന ഏ​കാം​ഗ ക​മ്മീ​ഷ​ണ​ര്‍ ജ​ഡ്ജ് എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള ക​ലാ-​സാം​സ്‌​കാ​രി​ക കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ലാ​ണ് ആ​ദ്യം മാ​റ്റം വ​രേ​ണ്ട​ത്. മാ​ന​സി​ക ശാ​രീ​രി​ക കു​റ​വു​ക​ള്‍ നി​ക​ത്തി​ക്കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രും പൊ​തു​സ​മൂ​ഹ​വും സം​വി​ധാ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണ്. ധാ​ര്‍​മ്മി​ക​ത എ​ന്ന തു​ല്യ​ത​യ്ക്കാ​ണ് പ്ര​ധാ​ന്യ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. ക​ണ്ണു കാ​ണാ​ത്ത​വ​രും ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​രും അ​തു​വ​രെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും മാ​റേ​ണ്ടി​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ള​വാ​ക്കും.
ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും വൃ​ദ്ധ​ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​ത​ട​ക്കം മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ടു​ന്ന പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ അ​നാ​ഥാ​ല​യ​മ​ല്ല, ദേ​വാ​ല​യ​മാ​ണെ​ന്നും പ​ഞ്ചാ​പ​കേ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ​ക​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.