വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്രം: കേ​ര​ള കോ​ൺ​ഗ്ര​സ് (ബി)
Wednesday, April 21, 2021 11:01 PM IST
കൊ​ല്ലം: വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ബി.
​വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് ഇ​ന്ത്യ കൈ​വ​രി​ച്ച​ത്. എ​ന്നാ​ൽ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്ക്കു​ന്ന സ്വ​ന്തം ജ​ന​ത​യെ മ​റ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ വി​റ്റ് പേ​രെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ച​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ബി ) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
വേ​ണ്ട​ത്ര സ​മ​യം ല​ഭി​ച്ചി​ട്ടും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഞ്ഞു വീ​ശി​യ ര​ണ്ടാം ത​രം​ഗം ഇ​ന്ത്യ​യി​ലും എ​ത്തു​മെ​ന്ന് മു​ൻ കൂ​ട്ടി ക​ണ്ട് രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ചെ​മ്പേ​രി പ​റ​ഞ്ഞു.

വാക്സിനേഷൻ നടത്തണം

കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികൾക്ക് അടിയന്തിര മായി വാക്സിനേഷൻ നടത്താൻ സൗകര്യമൊരുക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ -കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് ആവശ്യപ്പെട്ടു.