ഷാ​ജി കൊ​ല​ക്കേ​സ്; കൂ​ടു​ത​ല്‍​പേ​ര്‍ കു​ടു​ങ്ങു​മെ​ന്ന് സൂ​ച​ന
Wednesday, April 21, 2021 11:47 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ഭാ​ര​തീ​പു​ര​ത്ത് പ​ള്ളി മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി പീ​റ്റ​റെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കു​ടു​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി പോ​ലീ​സ്.

ഭാ​ര്യ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റം കൈ​യ്യാ​ങ്ക​ളി​യി​ലാ​വു​ക​യും താ​ന്‍ ഇ​രി​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ഷാ​ജി പീ​റ്റ​റെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പി​ടി​യി​ലാ​യ സ​ജി​ന്‍ പീ​റ്റ​ര്‍ നി​ല​വി​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന കു​റ്റ​സ​മ്മ​ത മൊ​ഴി. പി​ന്നീ​ട് മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യ​യി​രു​ന്നു​വെ​ന്നും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല.

അ​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ല്‍ കു​ഴി​യെ​ടു​ത്താ​ണ് ഷാ​ജി​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​ത്. പി​ന്നീ​ട് സി​മ​ന്‍റും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബും നി​ര്‍​മി​ച്ചു. ഇ​തെ​ല്ലാം ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്തു എ​ന്ന് ക​രു​ത​പ്പെ​ടു​ന്നി​ല്ല. പ്ര​തി​ക​ളു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഏ​ക​ദേ​ശം ര​ണ്ട​ര വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​മാ​യി ന​ട​ക്കേ​ണ്ട​തു​ണ്ട്.

ഷാ​ജി​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം, ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​യു. കൊ​ല​പാ​ത​കം ക​രു​തി​ക്കൂ​ട്ടി ന​ട​പ്പി​ലാ​ക്കി​യ​താ​ണോ അ​തോ യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​താ​ണോ എ​ന്ന​ത് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല.

ഷാ​ജി​യു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് എ​എ​സ്പി എ​സ്. ബി​ജു​മോ​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ത്.

അ​തേ​സ​മ​യം കേ​സി​ല്‍ സ​ജി​ന്‍ പീ​റ്റ​റു​ടെ ഭാ​ര്യ അ​ട​ക്കം കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​രം ന​ല്‍​കി​യ ബ​ന്ധു​വി​ന്‍റെ മൊ​ഴി​യും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ഷാ​ജി സ്വ​പ്ന​ത്തി​ല്‍ എ​ത്തി ത​ന്നോ​ട് കൊ​ല​പാ​ത​ക വി​വ​രം പ​റ​ഞ്ഞു എ​ന്നാ​ണ് ബ​ന്ധു​വി​ന്‍റെ മൊ​ഴി. ഇ​ത് ത​ന്നെ​യാ​ണോ അ​തോ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ന്ന​തി​ന് മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണം ഉ​ണ്ടോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.