ആ​ര്യ​ങ്കാ​വി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന
Thursday, April 22, 2021 10:46 PM IST
ആ​ര്യ​ങ്കാ​വ് : ത​മി​ഴ്നാ​ട് അ​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ല്‍ കോ​വി​ഡി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ആ​ര്യ​ങ്കാ​വി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റ​വ​ന്യൂ-​പോലീ​സ് അ​ധി​കൃ​ത​രു​ടെ സം​യു​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റി​ല്‍ ശ​ക്ത​മാ​ക്കി​യ​ത്. ജാ​ഗ്ര​ത പോ​ര്‍​ട്ട​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ​യും കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​സ​ല്‍​ട്ട് ഇ​ല്ലാ​തെ​യും വ​ന്ന പ​ല​രേ​യും അ​ധി​കൃ​ത​ര്‍ ത​രി​ച്ച​യ​ച്ചു. അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന​വ​ര്‍ ജാ​ഗ്ര​ത പോ​ര്‍​ട്ട​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ളക്ട​റു​ടെ ഉ​ത്ത​ര​വ്.
ഇ​തി​ല്ലാ​തെ വ​രു​ന്ന​വ​രെ 15 ദി​വ​സ​ത്തെ റൂം ​ക്വാ​റ​ന്‍റീ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ തി​രി​ച്ച​യ​ക്ക​ണ​മെ​ന്നാ​ണ്. ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ടാ​ല്‍ ഇ​വി​ടെ റൂം ​ക്വാ​റ​ന്‍റീ​ന്‍ ഉ​ള്‍​പ്പ​ടെ ഒ​രു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ത​യാ​റാ​കേ​ണ്ടി​വ​രും. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ​ട​ക്കം വ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ വ​രു​ന്ന​വ​രെ തി​രി​ച്ചു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​ന്നി​വ​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും വ​ന്ന പ​ല​ര്‍​ക്കും തി​രി​ച്ചു​പോ​കേ​ണ്ടി വ​ന്നു. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ പ​തി​വാ​യി എ​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി