സൗ​ജ​ന്യ പരിശോധന ഇ​ന്ന്
Thursday, April 22, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ ആ​ർ​ടി​പിസി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്നു. ഇ​ന്ന് രാ​വി​ലെ ഒന്പതുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്നുവ​രെ വ്യാ​പാ​ര​ഭ​വ​നി​ൽ വ​ച്ചാ​​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ആ​ർ. ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ്:
26,818 എ​ണ്ണം ന​ട​ത്തി

കൊല്ലം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വി​ല്‍ ന​ട​ത്തി​യ​ത് 26,818 ടെ​സ്റ്റു​ക​ള്‍. ആ​ദ്യ ദി​വ​സ​മാ​യ 21 ന് 12,698 ​ഉം ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ 14,120 ടെ​സ്റ്റു​ക​ളും ന​ട​ത്തി. 17,427 സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ലും 4210 സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും 5181 മൊ​ബൈ​ല്‍ ലാ​ബു​ക​ളി​ലു​മാ​ണ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ​ത്.