കോവിൽത്തോട്ടത്ത് വെ​ള്ള​ക്കെ​ട്ടി​ലേ​യ്ക്ക് ലോ​ഡ​ർ വീ​ണു
Thursday, May 6, 2021 11:26 PM IST
ച​വ​റ: ഖ​ന​ന മേ​ഖ​ല​യാ​യ കോ​വി​ൽ​ത്തോ​ട്ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​യ്ക്ക് ജോ​ലി​യ്ക്കി​ടെ ലോ​ഡ​ർ വീ​ണു.
ഇന്നലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഖ​ന​ന മേ​ഖ​ല​യാ​യ 132 ൽ ​ഖ​ന​നം ചെ​യ്ത വ​ൻ കു​ഴി​യി​ലേ​യ്ക്ക് റോ​ഡ് ത​ക​ർ​ന്ന് കാ​യ​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് ക​ര​യി​ടി​യാ​ൻ തു​ട​ങ്ങി . കാ​യ​ൽ വെ​ള്ളം ക​യ​റു​ന്ന​ത് വേ​സ്റ്റ് മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ത​ട​യി​​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​ഡ​ർ മൂ​ക്ക് കു​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​വി​ലെ 7.45 ഓ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ഡ​റി​നെ കെ​ട്ടി​വ​ലി​ച്ച് ക​ര​യി​ലേ​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.

വേ​ന​ൽ​മ​ഴ: വ്യാ​പ​ക നാ​ശം

പ​ത്ത​നാ​പു​രം:​വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശം.​വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി മു​പ്പ​തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു.​പ​ത്ത​നാ​പു​രം വി​ല്ലേ​ജി​ൽ ഇ​ട​ത്ത​റ,വാ​ഴ​പ്പാ​റ,മാ​ങ്കോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ​ത്.​
ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചോ​ടെ​യാ​ണ് മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്.​റ​ബ​ർ,തെ​ങ്ങ്, ക​വു​ങ്ക് തു​ട​ങ്ങി​യ​വ​യാ​ണ് അ​ധി​ക​വും ക​ട​പു​ഴ​കി​യ​ത്.​ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി സൂ​ച​ന​യി​ല്ല.​മ​ര​ങ്ങ​ൾ വീ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​നൊ​പ്പം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും, വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്.​
എ​സ്എ​ഫ്സി​കെ​യു​ടെ ഹൈ ​ടെ​ക് ന​ഴ്സ​റി,വ​നം​വ​കു​പ്പിന്‍റെ ന​ഴ്സ​റി എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ വൈ​ദ്യു​തി ക​മ്പി​ക​ൾ​ക്കും,പോ​സ്റ്റു​ക​ൾ​ക്കും മീ​തെ മ​ര​ങ്ങ​ൾ വീ​ണ് വീ​ണ് വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു.​റോ​ഡി​ന് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.​ രാ​ത്രി ഏ​റെ വൈ​കി​യും അ​ഗ്നി​ശ​മ​ന​സേ​ന​യും,നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​ത, വൈ​ദ്യു​തി ത​ട​സം നീ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.