ചു​വ​പ്പ് നാ​ട​യി​ല്‍ കു​രു​ങ്ങി മ​ര​ച്ചീ​നി സം​സ്ക്ക​ര​ണ​ശാ​ല
Sunday, May 9, 2021 11:50 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ന് വേ​ണ്ടി പ്ര​ഖ്യാ​പി​ച്ച മ​ര​ച്ചീ​നി സം​സ്ക്ക​ര​ണ​ശാ​ല ചു​വ​പ്പ് നാ​ട​യി​ല്‍ കു​രു​ങ്ങി. പ്ര​ഖ്യാ​പ​നം അ​ല്ലാ​തെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​തെ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു.
ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ച്ചീ​നി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് പ​ത്ത​നാ​പു​ര​ത്താ​ണ്. ത​ല​വൂ​ർ, വി​ള​ക്കു​ടി, പ​ട്ടാ​ഴി, മേ​ലി​ല, വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ചീ​നി​യാ​ണ് പ്ര​ധാ​ന കൃ​ഷി.
2012 ൽ ​വി​ല കു​റ​ഞ്ഞ​പ്പോ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി സ​ർ​ക്കാ​ർ മ​ര​ച്ചീ​നി സം​ഭ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് വ​ലി​യ ആ​യു​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ ചെ​ങ്ങ​മ​നാ​ട് കേ​ന്ദ്ര​മാ​ക്കി മ​ര​ച്ചീ​നി സം​സ്ക്ക​ര​ണ​ഫാ​ക്ട​റി സ്ഥാ​പി​ക്കാ​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് മ​ര​ച്ചീ​നി ശേ​ഖ​രി​ച്ച് സം​സ്ക​രി​ച്ച് വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ഫാ​ക്ട​റി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ വെ​ളി​ച്ചം ക​ണ്ടി​ല്ല. ഇ​തി​നി​ടെ കു​റ​ച്ചു കാ​ലം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ര​ച്ചീ​നി ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. ഒ​രു കാ​ല​ത്ത് മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന​ഭ​ക്ഷ്യ​വി​ഭ​വം ആ​യി​രു​ന്ന മ​ര​ച്ചീ​നി ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ടാ​ത​യാ​യി. ഇ​തി​നി​ടെ മ​ര​ച്ചീ​നി വി​ല ഇ​രു​പ​ത്തി​യ​ഞ്ച് പി​ന്നി​ട്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് അ​തും അ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കി​യി​ല്ല. മൊ​ത്ത​ത്തി​ൽ ചീ​നി എ​ടു​ക്കാ​ൻ അ​ളി​ല്ലാ​ത്ത​ത് ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന​കാ​ര​ണം. പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ പ​ത്ത് രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് ക​ർ​ഷ​ക​ന് ല​ഭി​ക്കു​ക.​വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യും കൃ​ഷി ചെ​യ്ത​വ​രാ​ണ് എ​റെ ദു​രി​ത​ത്തി​ലാ​യ​ത്.