ഷി​ജു വ​ർ​ഗീ​സി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Tuesday, May 11, 2021 11:33 PM IST
ചാ​ത്ത​ന്നൂ​ർ: പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യും ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പി​നി ചെ​യ​ർ​മാ​നും കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ഷി​ജു എം ​വ​ർ​ഗീ​സി​നെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ചൊ​വാ​ഴ്ച കോ​ട​തി​യി​ൽ തി​രി​കെ ഹാ​ജ​രാ​ക്കേ​ണ്ട​തി​നാ​ൽ ചാ​ത്ത​ന്നൂ​ർ എ​സി​പി വൈ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം​ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തു​ക​യാ​ണ്.

ഷി​ജു എം ​വ​ർ​ഗീ​സി​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ, ആ​സ്തി​ക​ൾ, ബാ​ങ്ക് ഡി​പ്പോ​സി​റ്റു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കു​ക​ൾ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സ്വ​ത്തു​വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

റി​മാ​ന്‍റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഷി​ജു വ​ർ​ഗീ​സും മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഷി​ജു വ​ർ​ഗീ​സി​നെ​യാ​ണ് വീ​ണ്ടും പോ​ലീ​സ്ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.