പ​ട​പ്പ​ക്ക​ര​യി​ൽ കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കും
Tuesday, May 11, 2021 11:38 PM IST
കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഡൊ​മ​യി​ൻ കെ​യ​ർ സെ​ന്‍റ​ർ പ​ട​പ്പ​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ർ​ഡി​ലും എ​ട്ട് അം​ഗ​ങ്ങ​ൾ വീ​ത​മു ള്ള ​വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. 20 വീ​ടി​ന് ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ എ​ല്ലാ വാ​ർ​ഡി​ലും 25 ഗ്രൂ​പ്പ് ലീ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ക്ല​സ്റ്റ​ർ മോ​ണി​റ്റ​റിം​ഗ് രൂ​പീ​ക​രി​ച്ചു. വാ​ർ​ഡു​ക​ളി​ലെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ഓ​രോ വാ​ർ​ഡി​ലും 5 യു​വ​ജ​ന​ങ്ങ​ൾ വീ​ത​മ​ട​ങ്ങു​ന്ന ദ്രു​ത​ക​ർ​മ സേ​ന വാ​ർ​ഡു​മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​തി​ൽ രൂ​പീ​ക​രി​ച്ചു.

ഓ​രോ വാ​ർ​ഡു​ക​ളി​ൽ നി​ന്നും കോ​വി​ഡ് ബാ​ധി​ത​ർ​ക്കും സ​ഹാ​യി​ക്കാ​ൻ മ​റ്റാ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് വ​ക​യാ​യി സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ വ​ഴി വി​ത​ര​ണം ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ൾ ക്ക്ജ ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി 20 രൂ​പ നി​ര​ക്കി​ൽ ഊ​ണ് വി​ത​ര​ണം ചെ​യ്യും. അ​തി​ലേ​ക്കാ​യി 9526916054, 9526649823 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. രോ​ഗി​ക​ൾ​ക്കാ​യി നാ​ളെ മു​ത​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും ഇ​ന്നു​മു​ത​ൽ എ​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 9496468463, 9496041787, 9446246504, 9895404616 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സോ​ഫി​യ ഐ​സ​ക്,ബി .​സു​രേ​ഷ്, ഷാ​ജി വ​ട്ട​ത്ത​റ, ചെ​റു​പു​ഷ്പം, ര​ജി​ത കു​മാ​രി, എ​ൻ .ഷേ​ർ​ലി, ബി.​സ്റ്റാ​ഫോ​ർ​ഡ്, ആ​ലീ​സ് ഷാ​ജി, ബി​നോ​യി ജോ​ർ​ജ്, പി . ​ര​മേ​ശ് കു​മാ​ർ, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റേ​ച്ച​ൽ ജോ​ൺ​സ​ൺ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.