മ​ധു​രം വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധം
Thursday, June 10, 2021 11:10 PM IST
ചാ​ത്ത​ന്നൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല നി​ര​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ച്ച് സെ​ഞ്ച്വ​റി തി​ക​ച്ച ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നോ​ടു​ള്ള പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഡി ​വൈ എ​ഫ് ഐ ​പ​ര​വൂ​ർ നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ​ര​വൂ​ർ പു​ക്ക​ളം പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു മ​ധു​ര പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം ന​ല്കി കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ഓ​രോ​ന്നും ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ട് പ​റ​ഞ്ഞ് കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
സ​മ​ര​പ​രി​പാ​ടി സി ​പി എം ​പ​ര​വൂ​ർ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​വ​ർ​ണ​ൻ പ​ര​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ജ​സി​ൻ കു​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം മ​ഹാ​ദ്, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മ​ഹേ​ഷ് കൃ​ഷ്ണ​ൻ, ന​ന്ദു, രാ​ജീ​വ്, സം​ഗീ​ത്, മി​ഥു​ൻ, സൂ​ര്യ​ദേ​വ് അ​മൃ​ത എ​സ് നാ​ഥ്, ശ​ര​ണ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.