ഗൃ​ഹ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആം​ബു​ല​ൻ​സ് ന​ല്‍​കി ഐ​ആ​ര്‍​ഇ
Friday, June 11, 2021 10:10 PM IST
ച​വ​റ: കൊ​ട്ടു​കാ​ട് അ​മ്മ വീ​ടി​നു സ​മീ​പ​ത്ത് ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന ഗൃ​ഹ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ട്ട താ​ത്കാ​ലി​ക ആം​ബു​ല​ന്‍​സ് ച​വ​റ ഐ ​ആ​ർ ഇ ​ക​മ്പ​നി ന​ൽ​കി.
അ​ക്കാ​ദ​മി, ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​കി​സ്ജ​ന്‍ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ആം​ബു​ല​ന്‍​സ് ന​ല്‍​കി. ച​വ​റ ഐ​ആ​ര്‍​ഇ ക​മ്പ​നി നേ​ര​ത്തെ ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് ക​മ്പ​നി മേ​ധാ​വി ആ​ര്‍. വി ​വി​ശ്വ​നാ​ഥ് ആം​ബു​ല​ന്‍​സി​ന്‍റെ സ​മ്മ​ത പ​ത്രം കൈ​മാ​റി. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​പാ​ല​ന്‍, എ​ന്‍.​എ​സ് അ​ജി​ത്, ഭ​ക്ത ദ​ര്‍​ശ​ന്‍, ആ​ര്‍.​പ്ര​ഭാ​ക​ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.