ദേ​വ​സ്വം ഭൂ​മി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി​ജെ​പി
Sunday, June 13, 2021 12:40 AM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​വ​സ്വം ഭൂ​മി​യാ​യ പ​ഴ​യ എ​ക്സൈ​സ് കോം​പ്ല​ക്സ് നി​ല നി​ന്നി​രു​ന്ന സ്ഥ​ലം കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ബോ​ർ​ഡ്‌ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ഭാ​ര​വാ​ഹി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ക്സൈ​സ് കോം​പ്ല​ക്സി​സി​നാ​യി ര​വി ന​ഗ​റി​ലെ കെ​ഐ​പി വ​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണ്. ധ​ന​കാ​ര്യ മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തെ പാ​ടെ അ​വ​ഗ​ണി​ച്ച​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. താ​മ​ര​ക്കൂ​ടി ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ ന​ഷ്ട​പ്പെ​ട്ട തു​ക മ​ട​ക്കി ന​ൽ​കാ​ൻ സ​ർ​ക്കാ​രും ധ​ന​മ​ന്ത്രി​യും ത​യാ​റാ​ക​ണ​മെ​ന്നും പു​ല​മ​ൺ തോ​ട് ന​വീ​ക​ര​ണ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ പ്പെ​ട്ടു.
ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​യ്ക്ക​ൽ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി ഗോ​പ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം ജി.​ഗോ​പി​നാ​ഥ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​വ​റ ശ്രീ​കു​മാ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​സ് ഷാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.