കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐയു​ടെ കൗ​ൺ​സി​ലിം​ഗ് പ​ദ്ധ​തി
Sunday, June 13, 2021 12:40 AM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ യു​ടെ ക​ർ​മ​പ​രി​പാ​ടി. കോ​വി​ഡ് കാ​ല​ത്ത് ക​ളി​യും ചി​രി​യും ക​ല​പി​ല ബ​ഹ​ള​ങ്ങ​ളു​മി​ല്ലാ​തെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ ഒ​രു പ​ക്ഷ പൊ​തു സ​മൂ​ഹ​ത്തി​ന് അ​ന്യ​മാ​യി​രി​ക്കാം.

ഓ​ൺ​ലൈ​ൻ പ​ഠ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട് യാ​ഥാ​ർ​ഥ്യ​വു​മാ​ണ്. പ​ല ഗെ​യി​മു​ക​ളി​ലും ച​തി​ക്കു​ഴി​ക​ളി​ലും കു​ട്ടി​ക​ൾ പെ​ടു​ന്ന​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഏ​റെ​യു​ണ്ട്. കു​ട്ടി​ക​ളി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം, നി​രാ​ശ, വി​ഷാ​ദം, ഉ​ത്ക്ക​ണ്ഠ, ഉ​ന്മാ​ദ​ത്തോ​ട് അ​ടു​ത്ത അ​വ​സ്ഥ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് മൊ​ബൈ​ൽ ഫോ​ൺ ദു​രു​പ​യോ​ഗം കൊ​ണ്ട് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​സ്സി​ഇ​ആ​ർ​ടി കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​നം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. 23.4 ശ​ത​മാ​നം ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ണ്ട​റി വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ഡി​ജി​റ്റ​ൽ ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷാ​ദ​ത്തി​ന്‍റേ​യും ഉ​ത്ക​ണ്ഠ​യു​ടെ​യും പ്ര​വ​ണ​ത​യു​ള്ള​ത്. സ്കൂ​ൾ അ​ട​ഞ്ഞു കി​ട​ന്ന സ​മ​യ​ത്ത് ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ത​മാ​നം 46.6 ആ​ണ്. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷം മോ​ശ​മാ​യെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 22 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്. 65.3 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ര​സ​ത കൂ​ടി. 29 ശ​ത​മാ​നം പേ​രു​ടെ ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും കു​റ​ഞ്ഞു. 4.4 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ പ്ര​ശ്ന​കാ​രി​യാ​യ അ​മി​തോ​പ​യോ​ഗം ഉ​ണ്ട്.
എ​സ് സി ​ഇ​ആ​ർ​ടി യു​ടെ ഈ ​പ​ഠ ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി ച്ച ​ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റും കോ​ളേ​ജ് അ​ധ്യാ​പ​ക​നു​മാ​യ ഡോ.​രാ​ഹു​ൽ വി.​ആ​ർ, കോ​വി​ഡ് കാ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ങ്ങ​നെ ജീ​വി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ പ​ഠി​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മാ​യി ഡി ​വൈ എ​ഫ് ഐ ​പ​ര​വൂ​ർ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​രം​ഭി​ച്ച കു​ട്ടി ഡോ​ട്ട് കോം ​എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ഡി​വൈ​എ​ഫ്ഐ പ​ര​വൂ​ർ നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലാ​ണ് കോ ​കു​ട്ടി ഡോ​ട്ട് കോം. ​കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച കൗ​ൺ​സി​ലിം​ഗ് പ​ദ്ധ​തി​യാ​ണ് ഇ​ത്. ഒ​രു യു​വ​ജ​ന സം​ഘ​ട​ന കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു മാ​തൃ​കാ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ഈ ​സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി​പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 12 ഡി​വി​ഷ​നു​ക​ളി​ലെ കു​ട്ടി​ക​ളി​ൽ സ​ർ​വേ ന​ട​ത്തും. അ​ത് കൃ​ത്യ​മാ​യി പ​ഠി​ച്ച ശേ​ഷം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ന​സി​കാ​രോ​ഗ്യം നേ​ടി​കൊ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് മു​ഖ്യ സം​ഘാ​ട​ക​നും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ സു​വ​ർ​ണ​ൻ പ​ര​വൂ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ദേ​ശീ​യ ബാ​ല​വേ​ല വി​രു​ദ്ധ ദി​ന​ത്തി​ൽ പ​ര​വൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ ഓ​ൺ​ലൈ​നാ​യി കു​ട്ടി ഡോ​ട്ട് കോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.
കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നും പ​ഠി​ക്കാ​നും അ​വ​രു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ആ​ദ്യ​മാ​യി ഒ​രു സം​രം​ഭ​മാ​രം​ഭി​ച്ച​ത് പ​ര​വൂ​രി​ലെ ഡി​വൈ​എ​ഫ്ഐ​യാ​ണ്. ഇ​ത് സം​സ്ഥാ​ന​ത്തി​നാ​കെ മാ​തൃ​ക​യാ​ണ്. സം​സ്ഥ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും മു​ൻ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ൺ​ലൈ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സോ​മ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി .കെ.​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​പി.​കു​റു​പ്പ്, ജ​യ​ലാ​ൽ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സൈ​ക്കോ​ള​ജി​സ്റ്റ് രാ​ഹു​ൽ വി ​ആ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ, ടി.​സി രാ​ജു, അ​ശോ​ക് കു​മാ​ർ, മ​ഹാ​ദ്, സു​വ​ർ​ണ​ൻ, പ​ര​വൂ​ർ, ജ​സി​ൻ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.