പ​ണം ക​രാ​റു​കാ​രി​ൽ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്ന്
Tuesday, June 15, 2021 10:53 PM IST
പു​ന​ലൂ​ർ: മ​ല​യോ​ര ഹൈ​വേ​യു​ടെ ക​ര​വാ​ളൂ​ർ പി​റ​ക്ക​ലി​ൽ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള പ​ണം ക​രാ​റു​കാ​രി​ൽ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്ന് പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​വ​രെ​യെ ല്ലാം ​കേ​സി​ൽ കു​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് ക​രാ​റു​കാ​ര​ൻ സ്വീ​ക​രി​ച്ച​ത്. നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി ആ​റു​മാ​സ​ത്തി​ന​ക​ത്തു ന​ട​ക്കു​ന്ന ഈ ​വ​ലി​യ വീ​ഴ്ച​യ്ക്ക് കോ​ൺ​ട്രാ​ക്ട​ർ ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി.
സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ച​തി​ന് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ 77 ല​ക്ഷം രൂ​പ മു​ട​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും കോ​ൺ​ട്രാ​ക്ട​റെ കൊ​ണ്ട് ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.