ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
Tuesday, June 15, 2021 10:53 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ചാ​ത്ത​ന്നൂ​ർ എ​ൽ​ഐ​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള സ്‌​റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ (സി ​ഐ ടി ​യു) ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്.​സ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ ഡി.​അ​ശോ​ക​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ശ​ശി​ക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.